നിയന്ത്രണമില്ലാത്ത മരുന്നുപയോഗം കേരളത്തെ മരുന്ന് വിപണിയാക്കി- സമദാനി എം.പി.

നിയന്ത്രണമില്ലാത്ത മരുന്നുപയോഗം കേരളത്തെ മരുന്ന് വിപണിയാക്കി- സമദാനി എം.പി.

മഞ്ചേരി : രുചിയെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണശീലവും മരുന്നുകളുടെ അമിതോപയോഗവും രാജ്യത്തെ പൊതുവിലും കേരളത്തെ പ്രത്യേകിച്ചും ആഗോളമരുന്ന് വിപണിയാക്കിയിരിക്കുകയാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി.

മഞ്ചേരി മെഡിക്കൽ കോളേജിൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സജ്ജീകരിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കൽ കോളേജിലെ ഇന്റർവെൻഷൻ റേഡിയോളജി പ്രവർത്തിക്കുന്ന ബ്ലോക്കിന് മുകൾനിലയിലാണ് ഒരേസമയം പത്തു രോഗികളെ ഡയാലിസിസ് ചെയ്യുന്നതിനുള്ള കേന്ദ്രം സജ്ജീകരിക്കുന്നത്.

58 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. മെഡിക്കൽ കോളേജ് കോവിഡ് ചികിത്സാകേന്ദ്രമാക്കിയപ്പോഴാണ് ഇവിടെ പരിമിതമായ തോതിലുണ്ടായിരുന്ന ഡയാലിസിസ് സൗകര്യം ഇല്ലാതായത്.

ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രത്യേക ക്യാബിനുകളോടെ ശീതീകരിച്ച ഹാൾ പൂർത്തിയാകുന്നതോടെ ഡയാലിസിസ് പുനരാരംഭിക്കാനാവും. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. അധ്യക്ഷനായി. നഗരസഭാധ്യക്ഷ വി.എം. സുബൈദ, കൗൺസിലർമാരായ അഡ്വ. പ്രേമ രാജീവ്, പ്രിൻസിപ്പൽ ഡോ. എൻ. ഗീത, സൂപ്രണ്ട് ഡോ. ഷീനാലാൽ, ഡോ. സജിത്ത്കുമാർ, വല്ലാഞ്ചിറ മുഹമ്മദലി, വല്ലാഞ്ചിറ മജീദ്, പി. മുഹമ്മദലി, കെ.എം. ജോസ്, നാസർ പുൽപ്പറ്റ, പി.എച്ച്. ഷമീം,അസിസ്റ്റന്റ് എൻജിനീയർ ഷിനി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
WhatsApp