| കാരത്തൂർ അജ്മേർ ഉറൂസും മർക്കസ് വാർഷികാഘോഷവും പാണക്കാട് സയ്യിദ്സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു |
മഹത്തുക്കളുടെ വഴിയിലൂടെ സഞ്ചരിക്കണം -സാബിഖലി ശിഹാബ് തങ്ങൾ
തിരൂർ : അധാർമികതകൾ നിറഞ്ഞ ഈ കാലത്ത് പൂർവികരായ മഹത്തുക്കളുടെ വഴിയിലൂടെ നാം സഞ്ചരിക്കണമെന്ന് പാണക്കാട് സയ്യിദ്സാബിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആറുദിവസങ്ങളിലായി കാരത്തൂർ ശൈഖ് ഫരീദ് ഔലിയാ നഗറിൽ നടക്കുന്ന അജ്മേർ ഉറൂസിന്റെയും കാരത്തൂർ മർക്കസ് 34-ാം വാർഷികാഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹസ്റത്ത് മുഹമ്മദ് മുഹ്യുദ്ദീൻ ഷാ പ്രാർഥന നടത്തി. പി. മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ജി.എം. സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഫസൽ ഷാഹിദ് ഹസനി തങ്ങൾ കണ്ണന്തളി, കെ.വി. സക്കീർ അയിലക്കാട്, ഫൈസൽ എടശ്ശേരി, പി.ടി.കെ. കുട്ടി, സമസ്ത മുഫത്തിഷ് ഹംസ മുസ്ലിയാർ, അൽ ഹാഫിള് സിദ്ദിഖ് ഫൈസി, അലി ഫൈസി പാവണ്ണ, സി. മുഹമ്മദലി ഹാജി, പി.പി. ബാവ ഹാജി, സി.കെ. ഫാരിസ് ദാരിമി ചെമ്പ്ര, ഉമർ ദാരിമി ചേപ്പൂർ, പി.കെ. അബ്ദുൾ ഹമീദ് മൗലവി, ടി.വി. കുഞ്ഞുട്ടി, അബു ഹാജി ആക്കപറമ്പ്, തറമ്മൽ സിദ്ദിഖ് ഹാജി, മൂസ മുസ്ലിയാർ, ഷറഫുദ്ദീൻ ബാഖവി, അലി സഖാഫി ചുങ്കത്തറ, പി.സി. കുഞ്ഞി ബാവ ഹാജി, അസ്ലം അൻവരി, എ.പി. കുഞ്ഞിമോൻ ഹാജി, വി.വി. ഹംസ ഹാജി, പി.എം. റഫീഖ് അഹമദ്, പി.പി. ബാവ ഹാജി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ബി.പി. അങ്ങാടി യാഹു തങ്ങൾ മഖാമിൽ നടന്ന സിയാറത്തിന് സഈദ് ഫൈസി കൊല്ലം നേതൃത്വംനൽകി. വൈകീട്ട് നടന്ന ദിക്റ് മജ്ലിസിന് മർക്കസ് ഖത്തീബ് സയ്യിദ് ഫസൽ ഷാഹിദ് ഹസനി തങ്ങൾ നേതൃത്വംനൽകി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മതപഠനക്ലാസ്സിന് സൈനുൽ ആബിദ് ഹുദവി ചേകനൂർ നേതൃത്വം നൽകും. വൈകീട്ട് ഏഴിന് അബൂബക്കർ ബാഖവിയുടെ നേതൃത്വത്തിൽ തിലാവത്തുൽ ഖുർആൻ നടക്കും 18- ന് വ്യഴാഴ്ച അന്നദാനത്തോടെ പരിപാടി സമാപിക്കും.