ദൽഹി ഖാഇദെ മില്ലത്ത് സെന്‍ററിന് ജിദ്ദ കെ.എം.സി.സി. 25 ലക്ഷം രൂപ സംഭാവന നൽകി



ദൽഹി ഖാഇദെ മില്ലത്ത് സെന്‍ററിന് ജിദ്ദ കെ.എം.സി.സി. 25 ലക്ഷം രൂപ സംഭാവന നൽകി


മലപ്പുറം- ദൽഹിയിൽ നിർമിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്‍ററിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന നൽകി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രൊ: ഖാദർ മൊയ്തീൻ സാഹിബിന് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്രയാണ് തുക കൈമാറിയത്.

ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.എല്‍.എ, മുസ്ലിം ലീഗ് ദേശീയ ഓർഗ: സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി, ദേശീയ സെക്രട്ടറി ഖുംറം അനീസ് ഉമർ, മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം, തമിഴ്നാട് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.അബൂബക്കർ, ദേശീയ സെക്രട്ടറി സി.കെ.സുബൈർ, കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ട്രഷർ അഹമ്മദ് പാളയാട്ട്, ജിദ്ദ കെ.എം.സി.സി ട്രഷർ വി.പി അബ്ദു റഹ്മാൻ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി, അഡ്വ.ഫൈസൽ ബാബു, ഓർ.സെക്രട്ടറി ടി.പി.അശ്റഫലി, സി.കെ ഷാകിർ, എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് അഹമ്മദ് ഷാജു, ദേശീയ എം.എസ്.എഫ് ജനറൽ സെക്രട്ടറി എസ്.എച്ച് അർഷദ് , എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ.നവാസ്, ജില്ല ലീഗ് സെക്രട്ടറി പി.എം.സമീർ , കെ.എം.സി സി നേതാക്കളായ, പി.എം.എ ജലീൽ പാഴേരി കുഞ്ഞിമുഹമ്മദ്, മജീദ് പുകയൂർ, ഗഫൂർ പട്ടിക്കാട്, മജീദ് അരിമ്പ്ര, മുജീബ് പാങ്ങ് , ഉമ്മർ കോടൂർ, സഹീർ ഇരുവിഴി, ജാഫർ കുറ്റൂർ, മാനു പട്ടിക്കാട്, റഫീഖ് പെരിന്തൽമണ്ണ, സി.എച്ച് മുസ്തഫ, അബു ചെറുകാവ്, എൻ കെ.അലി, കെ.പി സൈയതലവി തുടങ്ങി നിരവധി കെ.എം.സി.സി നേതാക്കളും പങ്കെടുത്തു.
Previous Post Next Post
WhatsApp