ഷാർജയിൽ മലയാളിയെ കൊന്ന് മരുഭൂമിയിൽ കുഴിച്ചുമൂടി; രണ്ടു പാക് സ്വദേശികൾ പിടിയിൽ


ഷാർജയിൽ മലയാളിയെ കൊന്ന് മരുഭൂമിയിൽ കുഴിച്ചുമൂടി; രണ്ടു പാക് സ്വദേശികൾ പിടിയിൽ


ദുബായ്- യു.എ.ഇയിൽ മലയാളിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ പാക്കിസ്ഥാൻ സ്വദേശികളായ രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം മുട്ടട സ്വദേശി അനിൽ കുമാർ വിൻസന്റ് (60) ആണ് കൊല്ലപ്പെട്ടത്. അനിൽ കുമാർ ജോലി ചെയ്യുന്ന ടി സിംഗ് ട്രേഡിംഗ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായ പാക് സ്വദേശികൾ. ഈ സ്ഥാപനത്തിലെ പി.ആർ.ഒ ആയിരുന്നു അനിൽ കുമാർ. ഇക്കഴിഞ്ഞ രണ്ടു മുതലാണ് അനിൽ കുമാറിനെ കാണാതായത്. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അനിൽ കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാർജയിലെ മരുഭൂമിയിൽ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ജനുവരി 12ന് മൃതദേഹം പോലീസ് കണ്ടെടുക്കുകയും ചെയ്തു. അനിൽ കുമാർ ശാസിച്ചതിന്റെ വിരോധത്തിലാണ് കൊല നടത്തിയത് എന്നാണ് വിവരം. പ്രതികളിൽ ഒരാൾ യു.എ.ഇ വിട്ടതായും സംശയിക്കുന്നു. 36 വർഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ് അനിൽ കുമാർ. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച ശേഷം നാളെ മുട്ടട ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. 
Previous Post Next Post
WhatsApp