വടകരയിൽ കാറിന് തീപിടിച്ചു, ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്



വടകരയിൽ കാറിന് തീപിടിച്ചു, ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്

വടകര മുക്കാളിയില്‍ കാറിന് തീപിടിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്.
എരവട്ടൂര്‍ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചക്ക് രണ്ടരയോടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

ഡ്രൈവിംഗ് സീറ്റില്‍ പൊള്ളലേറ്റ നിലയിലായിരുന്നു ബിജു. തീയണച്ച ശേഷം കാറിന്‍റെ ഗ്ലാസുകള്‍ തകര്‍ത്ത് ഡോറിന്‍റെ ലോക്ക് തുറന്നാണ് ബിജുവിനെ പുറത്തെടുത്തത്. ചോമ്പാല പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു
Previous Post Next Post
WhatsApp