📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വാഹന പുകപരിശോധനയില്‍ പിടിമുറുക്കി കേന്ദ്രം; പെട്രോള്‍ വാഹനങ്ങള്‍ കൂട്ടത്തോടെ പൊട്ടുന്നു

📢 Published: IST 🔄 Updated: IST
വാഹന പുകപരിശോധനയില്‍ പിടിമുറുക്കി കേന്ദ്രം; പെട്രോള്‍ വാഹനങ്ങള്‍ കൂട്ടത്തോടെ പൊട്ടുന്നു


വാഹന പുകപരിശോധയുടെ നിലവാരം ഉറപ്പാക്കുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പ് വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ഇടപെടല്‍. സോഫ്റ്റ്‌വെയറില്‍ ഉപരിതല ഗതാഗതമന്ത്രാലയം മാറ്റം വരുത്തിയതോടെ, പരാജയപ്പെടുന്ന പെട്രോള്‍ വാഹനങ്ങളുടെ എണ്ണം കുത്തനെ കൂടി. ബുധനാഴ്ച സംസ്ഥാനത്ത് 31,657 പെട്രോള്‍ വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 3276 എണ്ണം പരാജയപ്പെട്ടു.

എന്നാല്‍ മാറ്റംവരുത്തുന്നതിന് മുമ്പുള്ള ചൊവ്വാഴ്ച 39,274 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 536 മാത്രമായിരുന്നു പരാജയപ്പെട്ടത്. ഇന്ധന ജ്വലനത്തില്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പിഴവ് പരിഹരിച്ചാല്‍ മാത്രമേ ഈ വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. 2021 മുതല്‍ സംസ്ഥാനത്തെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വിതരണം ഓണ്‍ലൈനാണ്.


വിവരങ്ങള്‍ സോഫ്റ്റ്‌വെയര്‍ ശേഖരിക്കുകയും കാര്‍ബണ്‍മോണോക്സൈഡ് ഉള്‍പ്പെടെയുള്ള ബഹിര്‍ഗമന വാതകങ്ങളുടെ അളവ് കണക്കാക്കി പരിശോധനാ ഫലം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പകരം വിശകലനം (കാര്‍ബണ്‍മോണോക്സൈഡ് കറക്ഷന്‍) ചെയ്യാനുമുള്ള സജ്ജീകരം കൂടി ഇപ്പോള്‍ ഏര്‍പ്പെടുത്തി. പുക കൂടിയ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ പുറമെ നിന്നുള്ള ഓക്സിജന്‍ കൂടി കടക്കുന്ന വിധത്തില്‍ നോസില്‍ ക്രമീകരിച്ച് പാസാക്കിയിരുന്നു. ഇനി അത് നടക്കില്ല.


ഓക്സിജന്‍ കൂടിയാലും പരാജയപ്പെടും. ഭാവിയില്‍ ഡീസല്‍ വാഹനങ്ങളുടെ പരിശോധനയും കേന്ദ്രം കടുപ്പിച്ചേക്കും. സംസ്ഥാനത്തെ പുകപരിശോധാനാ സംവിധാനത്തിലെ പാളിച്ചകളാണ് പരാജയനിരക്ക് കൂടുമ്പോള്‍ വെളിപ്പെടുന്നത്. പുകപരിശോധനയുടെ ആധികാരികത ഉറപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളൊന്നും മോട്ടോര്‍ വാഹനവകുപ്പിനില്ല. യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശം നടപ്പാക്കിയില്ല.

യന്ത്രങ്ങളുടെ കൃത്യത സാക്ഷ്യപ്പെടുത്തുന്നത് അവ വിതരണം ചെയ്ത കമ്പനികള്‍ തന്നെയാണ്. സ്വന്തം യന്ത്രസംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത കമ്പനി തന്നെ വിലയിരുത്തുമ്പോള്‍ ക്രമക്കേടിന് സാധ്യതയുണ്ട്. ഇതിന് അംഗീകൃത ഏജന്‍സിയെ നിയോഗിക്കണമെന്ന സുപ്രീം കോടതി ഉത്തരവും നടപ്പാക്കിയിട്ടില്ല. മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പുകപരിശോധന സംബന്ധിച്ച് പരിശീലനം നല്‍കിയിട്ടില്ല. പുകപരിശോധാ കേന്ദ്രങ്ങളുടെ ക്ഷമത വിലയിരുത്താന്‍ ലാബ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും നടപ്പാക്കിയിട്ടി്ല്ല. 2600 പുക പരിശോധനാ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

Join WhatsApp Group Send News / Ads