നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ സഭയെ കൊഞ്ഞനം കുത്തിയെന്ന് മുസ്‌ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി



നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ സഭയെ കൊഞ്ഞനം കുത്തിയെന്ന് മുസ്‌ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി



തിരുവനന്തപുരം - നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ സഭയെ കൊഞ്ഞനം കുത്തിയെന്ന് മുസ്‌ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ നയപ്രഖ്യാപനം പൂര്‍ണമായും വായിക്കാതെ മടങ്ങുകയാണ് ചെയ്തത്.  ഗവര്‍ണര്‍ വരുന്നത് കണ്ടു പോകുന്നതും കണ്ടു. പ്രതിപക്ഷ നിരയിലേക്ക് ഗവര്‍ണര്‍ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ വിഷയങ്ങള്‍ ഉണ്ട്. സര്‍ക്കാരിന്റെ കയ്യില്‍ ഒന്നിനും കാശില്ല. നന്നായി പ്രവര്‍ത്തിക്കാനും പറ്റുന്നില്ല. സര്‍ക്കാര്‍ നിശ്ചലമായി നില്‍ക്കുകയാണ്. അത് നിയമസഭയില്‍ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 
Previous Post Next Post
WhatsApp