കലാലയങ്ങള്‍ നവോത്ഥാന മാനവിക മൂല്യങ്ങളുടെ പ്രഭവ കേന്ദ്രങ്ങള്‍-ജസ്റ്റീസ് സി കെ അബ്ദുല്‍ റഹീം.
പരപ്പനങ്ങാടി | ഓരോ കലാലയവും നവോത്ഥാന മാനവിക മൂല്യങ്ങളുടെ പ്രഭവ കേന്ദ്രമാണെന്നും സമൂഹത്തിൽ നല്ല പൗരന്മാരെ വാർത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മുൻ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം അഭിപ്രായപ്പെട്ടു.
പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ മുപ്പതാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തിയുള്ള ചോദ്യമാണ് എന്തിനാണ് വിദ്യാഭ്യാസമെന്നത് ?അറിവ് സമ്പാദിക്കുക എന്നത് മാത്രമല്ല സമൂഹത്തിൽ ഒത്തൊരുമയോടെ ജീവിക്കാമെന്ന് പഠിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.
ഓരോ വ്യക്തിയും സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. വിവേകവും സ്നേഹവും സാഹോദര്യവും പങ്കിടുന്ന സമഗ്ര വ്യക്തിത്വവികാസമാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ചടങ്ങിൽ കോളേജ് പ്രസിഡൻറ് അഡ്വക്കേറ്റ് കെ.കെ.സൈതലവി അധ്യക്ഷത വഹിച്ചു.
ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം
പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ നിർവ്വഹിച്ച