തിരൂരങ്ങാടി | ഡിസംബർ അവസാനവാരത്തോടെ റീടാറിങ് കഴിഞ്ഞ നാടുകാണി പരപ്പനങ്ങാടി പാത വർക്കിൽ കക്കാട് മുതൽ ചെമ്മാട് വരെ വരെയുള്ള ഭാഗങ്ങളിൽ സീബ്രലൈൻ മാറ്റി സ്ഥാപിച്ചതുമായി നിരവധി പരാതികളും പത്രവാർത്തകളും ആയിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.
മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റിക്ക്ലഭിച്ച പരാതിയിൽ ഡോക്ടർ എം വി സൈതലവി ചെമ്മാട് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് നടപടിയെടുക്കാൻ അസിസ്റ്റൻറ് എൻജിനീയറു മായി ബന്ധപ്പെട്ടങ്കിലും മാറ്റിസ്ഥാപിക്കാൻ തയ്യാറായില്ല അതുകാരണം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും പിഡബ്ല്യുഡി മിനിസ്റ്റർക്കും പരാതി നൽകിയിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ കക്കാട് മുതൽ ചെമ്മാട് വരെ മാറ്റി സ്ഥാപിച്ച സീബ്രാലൈനുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും മാറ്റി സ്ഥാപിക്കാതെ ബാലൻസ് പെയ്മെൻറ് നടത്തരുതെന്നും പിഡബ്ല്യുഡി നിർദേശിക്കുകയായിരുന്നു.
കൂടാതെ കൈവരിയില്ലാത്ത ഭാഗങ്ങളിൽ ഡ്രെയിനേജിലേക്ക് കയറ്റി നിർത്തുന്ന വാഹനങ്ങളുടെ പാർക്കിംഗ് സംബന്ധിച്ച്നടപടിയെടുക്കാൻ ആർടിഒ, പോലീസ് എന്നിവർക്ക് പരാതിയുടെ പകർപ്പ് കൈമാറിയതായും പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഷാഫി മാപ്സ് പ്രതിനിധികളെ അറിയിച്ചു.