കുഴിച്ചത് മഴക്കുഴി; കണ്ടെത്തിയത് സ്വർണ ഉരുപ്പടികൾ; 10 പവനോളം തൂക്കം; കിട്ടിയത് തൊഴിലുറപ്പ് തൊഴിലാളികൾക്ക്; അമ്പരപ്പ്..!
കോട്ടക്കല്‍ | മഴക്കുഴി നിര്‍മ്മാണത്തിനിടെ സ്വര്‍ണ്ണ ഉരുപ്പടികള്‍ കണ്ടെത്തി. കോട്ടക്കല്‍ പൊന്മള പഞ്ചായത്തിലെ മണ്ണഴിയില്‍ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. മണ്ണഴി സ്വദേശി തേക്കേമുറി പുഷ്‌പരാജിന്റെ പറമ്പില്‍ നിന്നാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇവ ലഭിച്ചത്.
ഒന്നരയടി താഴ്ചയില്‍ പഴയ രൂപത്തിലുള്ള ചെപ്പില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ഉരുപടികള്‍. വിവരം അറിയിച്ചതിനെ തുടുർന്ന് കോട്ടക്കല്‍ പൊലീസ്, പൊന്മള പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പത്തു പവനോളം തൂക്കമുണ്ട് കണ്ടെത്തിയ സ്വർണ ഉരുപ്പടികൾക്ക്. തൂക്കം, മൂല്യം എന്നിവ കൃത്യമായി പരിശോധിച്ച് വരുന്നതേയുള്ളൂ. ഇവ കൂടുതലും സ്വർണ നാണയങ്ങളുടെ രൂപത്തിൽ ആയിരുന്നു. ഉരുപ്പടികള്‍ ശേഖരിച്ച ശേഷം മലപ്പുറം ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ട്