📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ബെംഗളുരുവിലേക്കുള്ള ദേശീയപാത 948 ൽ വ്യാഴാഴ്ച മുതൽ രാത്രിയാത്രാ നിരോധനം

📢 Published: IST 🔄 Updated: IST
ബാംഗ്ലൂര്‍ |മലയാളികള്‍ക്കു തിരിച്ചടിയായി ബെംഗളുരുവിലേക്കുള്ള ഒരു ദേശീയപാതയില്‍ കൂടി രാത്രിയാത്ര നിരോധനം. കോയമ്പത്തൂര്‍–ബെംഗളുരു ദേശീയപാത 948 ലാണു വ്യാഴാഴ്ച മുതല്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. സത്യമംഗലം ടൈഗര്‍ റിസര്‍വിനുള്ളില്‍ കൂടിയുള്ള യാത്രയ്ക്കാണു നിരോധനം. സ്വകാര്യ വാഹനങ്ങളില്‍ ബെംഗളുരു യാത്രയ്ക്കായി മലയാളി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന റോഡുകളില്‍ ഒന്നാണിത്.

മലയാളിക്കു ബെംഗളുരുവിലേക്കുള്ള ഒരു വാതില്‍കൂടി അടയുകയാണ്. കേരളത്തെ ബെംഗളുരുവുമായി ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയായ എന്‍.എച്ച്. 948 ല്‍ സത്യമംഗലം കാട്ടിലെ ബന്നാരി മുതല്‍ കാരപ്പള്ളം വരെയുള്ള ഭാഗത്താണു നിരോധനം. ചരക്കു വാഹനങ്ങള്‍ക്കു രാത്രി മുഴുവനും ചെറുവാഹനങ്ങള്‍ക്കു രാത്രി 9 മുതൽ രാവിലെ 6 വരെയുമാണ് വിലക്ക്. ഇതു സംബന്ധിച്ച് 2019ലെ ഈറോഡ് കലക്ടറുടെ ഉത്തരവ് കർശനമായി നടപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടു.

കേരളത്തില്‍ നിന്നുള്ള ബസുകള്‍ കോയമ്പത്തൂര്‍– സേലം– കൃഷ്ണഗിരി വഴിയാണ് നിലവില്‍ കടന്നുപോകുന്നത്..ഇനി കാറുകളടക്കമുള്ള സ്വകാര്യ വാഹനങ്ങളും ഇനി ഈവഴി ചുറ്റിവളഞ്ഞു സഞ്ചരിക്കേണ്ടിവരും. നിലവില്‍ ബന്ദിപ്പൂര്‍ വഴിയുള്ള കോഴിക്കോട്–മൈസുരൂ ദേശീയപാത, ഊട്ടി–മേട്ടുപ്പാളയം–ഗൂഡല്ലൂര്‍, മൈസൂരു –മാനന്തവാടി റോഡുകളില്‍ രാത്രിയാത്ര നിരോധനമുണ്ട്.

Join WhatsApp Group Send News / Ads