അന്യ സംസ്ഥാന തൊഴിലാളിക്ക് നേരെ ആക്രമം : ഗുരുതര പരിക്കോടെ ആശുപത്രിയിൽ

പരപ്പനങ്ങാടി : അന്യസംസ്ഥാന തൊഴിലാളിക്ക് നേരെ ഗുണ്ടാ അക്രമം ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യു.പി. സ്വദേശി അനീസലി (32) നേരെയാണ് ഇന്നലെ രാത്രിയിൽ റൂമിൽ നിന്ന് ഇറക്കി മൂന്ന് പേര് ആക്രമിച്ചത്.

പെയിന്റിംങ്ങ് തൊഴിലാളിയായ അനീസ് ഉള്ളണം തയ്യിലപ്പടിയിലെ സുധീഷ് എന്നയാളുടെ വീട്ടിൽ ജോലി ചെയ്തിരുന്നു. ഇവിടെയുള്ള ജോലിയിലെ അപാകത ചൂണ്ടികാണിച്ചിരുന്നത്രെ അനീസ് - ജോലി കഴിഞ്ഞ് കളിയാട്ട മുക്കിലെ താമസ സ്ഥലത്ത് ഇരിക്കുകയായിരുന്ന യുവാവിനെ രാത്രിയിൽ എത്തിയ മൂവർ സംഘം കൂലി ഏൽപ്പിക്കാനുണ്ടന്ന് പറഞ്ഞ്  താഴെ ഇറക്കി ആക്രമിക്കുകയായിരുന്നു.

ഇരുമ്പ് വടി കൊണ്ട് അടിയേറ്റതിനെ തുടർന്ന് കണ്ണിന് ഗുരുതര പരിക്കേറ്റു.

പരിക്കേറ്റ യുവാവുമായി കളിയാട്ട മുക്കിലെ എസ്.ഡി..പി.ഐ പ്രവർത്തകർ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പോലീസ് ആശ്യപത്രിയിൽ പ്രവേശിപ്പിക്കാൻ പറഞ്ഞു. ആശുപത്രി വളപ്പിൽ വെച്ച്  ജോലി ചെയ്തിരുന്ന വീട്ടുകാരൻ സുധീഷിന്റെ നേതൃത്വത്തിൽ ഒരു സംഘം അനീസിനെയും , കൂടെ വന്നവരേയും തടയുകയും, പരാതി പറഞ്ഞാൽ ശരിയാക്കുമെന്നും പറഞ്ഞു. ആശുപത്രി പരിസരത്തുണ്ടായിരുന്നവരുടെ ഇടപെടലാണ് വീണ്ടും ആക്രമിക്കാനുള്ള നീക്കം തടഞ്ഞത്.

സുധീഷ് ആർ.എസ്.എസ് പ്രവർത്തകനാണന്ന് പറയപെടുന്നു. ഇയാളുടെ കൂടെയുള്ളവരും സംഘത്തിൽ പെട്ടവരാണന്നാണ് പറയപെടുന്നത്.
പരിക്ക് ഗുരുതരമായതിനാൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Previous Post Next Post
WhatsApp