അബൂദബിയിൽ വാക്സിനെടുത്ത കോവിഡ് ബാധിതർക്ക് ഗ്രീൻപാസ് ലഭിക്കാൻ ഇനി മുതൽ പി.സി.ആർ വേണ്ട

 അബൂദബി | എമിറേറ്റിൽ വാക്സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതർക്ക് ഗ്രീൻപാസ് ലഭിക്കാൻ ഇനി മുതൽ പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ഫലം ആവശ്യമില്ല. പോസറ്റീവായി 11 ദിവസം പിന്നിട്ടാൽ അൽഹുസ്​ൻ ആപ്പ് തനിനെ പച്ച നിറമാകും. നേരത്തേ ഇതിന് രണ്ട് പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആകണമായിരുന്നു.

വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് അൽഹുസ്​ൻ ആപ്പിലെ ഗ്രീൻപാസ് പ്രോട്ടോകോളിൽ മാറ്റം വരുത്തിയത്. നേരത്തേ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ അൽഹുസ്​ൻ ആപ്പ് ചുവപ്പിൽ നിന്ന് പച്ചയാകണമെങ്കിൽ 11 ദിവസം പിന്നിട്ട് രണ്ട് പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആകണമൊയിരുന്നു.

എന്നാൽ, പുതിയ അറിയിപ്പനുസരിച്ച്​ 11 ദിവസത്തെ ക്വാറന്‍റീൻ പിന്നിടുന്നതോടെ ആപ്പ് തനിയേ പച്ചയാകും. ഈ പച്ച നിറം 30 ദിവസം നിലനിൽക്കും. പിന്നീട് ഇത് ചാരനിറമാകും.
 
Previous Post Next Post
WhatsApp