📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

തിരൂരങ്ങാടി\വേങ്ങര\വള്ളികുന്ന് മണ്ഡലങ്ങളില്‍ വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ

📢 Published: IST 🔄 Updated: IST
തിരൂരങ്ങാടി | നിയോജക മണ്ഡലത്തിൽ അഞ്ച് വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചതായി കെ.പി.എ മജീദ് എം എൽ എ . നേരത്തെ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വെന്നിയൂർ ചാർജിംഗ് സ്റ്റേഷന്റെ കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നെങ്കിലും അത് പരിഹരിച്ച് വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിനു മുൻവശം,
 ,കോഴിച്ചെന ഗ്രൗണ്ട്, തിരൂരങ്ങാടി എം.കെ. ഹാജി ആശുപത്രിക്ക് സമീപം, ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പരിസരം, പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷന്‍
എന്നിവിടങ്ങളിലാണ് വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുള്ളത്. 

വള്ളികുന്ന് മണ്ഡലത്തിൽ
ഇലക്ട്രിക്ക് ചാര്‍ജ്ജിങ് സ്റ്റേഷൻ വരുന്നു.
 
 തേഞ്ഞിപ്പലം | വള്ളിക്കുന്ന് മണ്ഡലത്തിൽഅഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ വൈദ്യുതി വകുപ്പിന് നിർദേശം നൽകിയിതായി പി.അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. പെട്രോൾ- ഡീസൽ വിലവർദ്ധന അനിയന്ത്രിതമായി ഉയരുന്ന സാഹചര്യം സാധാരണക്കാരായ വാഹന ഉടമകളേയും യാത്രക്കാരേയും വളരെയധികം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

വാഹനം വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള പരിസ്ഥിതി മലിനീകരണം ഗുരുതരമായി കൊണ്ടിരിക്കുകയുമാണ്. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക്
വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഇലക്ട്രിക് വാഹന ചാർജിങ്ങ്സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ ടു വീലർ, ത്രീ വീലർ സ്റ്റേഷനുകൾ മണ്ഡലത്തിൽ തലപ്പാറ,ചേളാരി,പറമ്പിൽ പീടിക, ആനങ്ങാടി,കാക്കഞ്ചീരി - | - യു കെ.സി എന്നീ കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് വാഹനങ്ങൾക്കായിട്ടാണ് ചാർജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്.

വേങ്ങര മണ്ഡലത്തിൽ
ഇലക്ട്രിക്ക് ചാര്‍ജ്ജിങ് സ്റ്റേഷൻ വരുന്നു.
 

വേങ്ങര | ഇലക്ട്രിക് കാർ/സ്കൂട്ടർ/ ഓട്ടോറിക്ഷ മുതലായവക്ക് ഏറെ ഉപകാരപ്പെടുന്ന പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ട പ്രവർത്തനമെന്നോണം വേങ്ങര നിയോജക മണ്ഡലത്തിലെ ഒതുക്കുങ്ങൽ ടൗൺ, ഇരിങ്ങല്ലൂർ, വേങ്ങര പോലീസ് സ്റ്റേഷൻ പരിസരം, കൂരിയാട്, കൊളപ്പുറം എന്നിവിടങ്ങളിൽ ആരംഭിക്കുകയാണ്. തുടർന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

Join WhatsApp Group Send News / Ads