📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കഞ്ചാവുമായി ബൈക്ക് യാത്രികന്‍ പിടിയില്‍

📢 Published: IST 🔄 Updated: IST
മലപ്പുറം | എക്‌സൈസ് കമ്മിഷണറുടെ  ഉത്തരമേഖല  സ്‌ക്വാഡും മലപ്പുറം ഇൻ്റലിജൻസ് ബ്യൂറോയും മലപ്പുറം എക്സൈസ് സപെഷ്യൽ സ്ക്വഡ് പാർട്ടിയും നടത്തിയ  സംയുക്ത പരിശോധനയിൽ ബൈക്കിൽ  കടത്തുകയായിരുന്ന  8.85 കിലോഗ്രാം കഞ്ചാവുമായി
 പെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ ഓലപാറ സ്വദേശി സക്കീർ ഹുസൈൻ  (31 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയതു. 


എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ, ഐബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, കമ്മിഷണർ  സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവെന്റിവ്‌ 
ഓഫീസർ  പ്രകാശ് .പി, ഉമ്മർ കുട്ടി.എ.പി, ശിവപ്രകാശ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ  ദാസ് .ഇ, അലക്സ് .എ, സജി പോൾ, സെയ്ഫുദീൻ .വി.ടി, റാഷിദ് എം,  എന്നിവർ ചേർന്നാണ് പ്രതിയെ  പിടികൂടിയത്. 

ഉത്തരമേഖല കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ  എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ദിലീപ്കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ രജിലാൽ, ജലീഷ് എന്നിവർ കണ്ണൂരിൽ നിന്നും നൽകിയ ലീഡിലാണ് മലപ്പുറത്തു കേസ് കണ്ടെടുത്തത്. 
Join WhatsApp Group Send News / Ads