മലപ്പുറം | ജില്ലയിൽ ബുധനാഴ്ച (ഫെബ്രുവരി ഒൻപത്) 1200 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 1149 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 30 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 19 പേർക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 5954 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.