📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

മുന്‍കൂര്‍ ജാമ്യം; ക്ലൈമാക്സില്‍ ദിലീപിന് തൽക്കാലം ആശ്വാസം

📢 Published: IST 🔄 Updated: IST
കൊച്ചി |  വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ഉപാധികൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്യാം .പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം ,ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ,അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയവയാണ് ഹൈക്കോടതി മുന്നോട്ട് വച്ച ഉപാധികൾ. കേസിലെ മറ്റ് അഞ്ചു പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. തിരിച്ചടി നേരിട്ട പ്രോസിക്യൂഷൻ സുപ്രിം കോടതിയെ സമീപിക്കും എന്നറിയിച്ചിട്ടുണ്ട്.


സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നാളും തീയതിയും വെച്ചുള്ള വൻ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകൾ വാദിച്ചു.


കേസിൽ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ നടന്നത്.
Join WhatsApp Group Send News / Ads