തിരുരങ്ങാടി | ചെമ്മാട് സ്വകാര്യ വ്യക്തിയുടെകിഴിൽ എല്ലാ സജീകരണങ്ങളും പൂർത്തിയാക്കി അനുമതി കാത്തിരിക്കുന്ന ബസ് സ്റ്റാൻഡിന്റെ തുടർ പ്രവത്തനം ആരംഭിക്കാൻ, എത്രയും പെട്ടന്ന് ചെമ്മാട് ബ്ലോക്ക് റോഡ് വീതി കൂട്ടി ഗതാഗത പ്രശനത്തിന് പരിഹാരം കാണണം എന്ന് പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കൺവെൻഷൻ അവശ്യപെട്ടു.
ഇടുങ്ങിയ റോഡിൽ ആയിരകണക്കിന് ജനങ്ങൾ നിരന്തരം കടന്ന് പോവുകയും താലൂക്ക് ആസ്ഥാനവും മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ സർക്കാറിന്റെയും സ്വകാര്യ വെക്തികളുടെ സ്ഥാപങ്ങളും പ്രവർത്തിക്കുന്ന ഈ റോഡിൽ വൻ ഗതാഗതകുരുക്ക് ആണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇടുങ്ങിയ റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് അനുമതി കുടി ലഭിച്ചാൽ ഗതാഗതകുരുക്കിൽ വീർപ്പ് മുട്ടി റോഡ് നിക്ഷലമാകുന്ന അവസ്ഥയിലേക്ക് എത്തുമെന്നും,തിരുരങ്ങാടി ജനതയുടെ ഏറെ കാലത്തെ ആവശ്യമായ
ബസ് സ്റ്റാറ്റാൻന്റിന്റെ തുടർ പ്രവർത്തനത്തിന് എത്രയും പെട്ടെന്ന് ബ്ലോക്ക് റോഡ് വീതി കൂട്ടി പരിഹാരം കാണണം എന്നും പിഡിപി അവശ്യപെട്ടു.
തിരുരങ്ങാടി മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരൂരങ്ങാടിയുടെ അധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് സകീർ പരപ്പനങ്ങാടി യോഗം ഉൽഘടനം ചെയ്തു. സൈദലവി കെ ടി, നാസർ തയ്യിൽ,ശംസു കക്കാട് , അസൈൻ പാപ്പാത്തി, അബ്ദു ചെമ്മാട് , ശംസു പതിനാറുങ്ങൽ, റഹിം ബാബു എന്നിവർ പ്രസംഗിച്ചു. ഇബ്രാഹിം സി കെ നഗർ സ്വാഗതവും മുക്താർ ചെമ്മാട് നന്ദിയും പറഞ്ഞു