മലപ്പുറം | വിവാഹം കഴിഞ്ഞ് ഒരു ദിവസം താമസിച്ച ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കോണ്ടോട്ടി സ്വദേശി കമറുദീനാണ് അറസ്റ്റിലായത്.ഒരു വര്‍ഷം മുമ്പാണ് കമറുദീന്‍ വണ്ടൂര്‍ കുറ്റിയില്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.
വിവാഹ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ച കമറുദ്ദീന്‍ രാവിലെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അന്വേഷത്തില്‍ കമറുദ്ദീന്‍ നല്‍കിയ വിലാസവും ശരിയല്ലെന്ന് വ്യക്തമായി. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.