തിരുരങ്ങാടി | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ജനബാഹുല്യം കൂടുതലുള്ള തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐസിയു സംവിധാനം നിലവിലില്ലാത്തത് വളരെയധികം ബുദ്ധിമുട്ടുകൾക്ക് കാരണമാവുന്നു.ഏറ്റവും കൂടുതൽ ആക്സിഡൻറ് കൾ നടക്കുകയും ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുകയും ചെയ്യുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐ സി യു സംവിധാനം അടിയന്തരമായി നിലവിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി ഭാരവാഹികളായ മലപ്പൂറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, അഷ്റഫ് മനരീക്കൽ , അബ്ദുൽ സലാം ഹാജി മച്ചിങ്ങൽ എന്നീവർ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ശ്രീ രേണുകക്ക് നിവേദനം നൽകി.
വർദ്ധിച്ചു വരുന്ന റോഡ് അപടകടങ്ങളിൽ താലൂക്കാശുപത്രിയിൽ എത്തിക്കുന്നവരെ മെഡിക്കൽ കോളേജിലേക്കോ മറ്റുള്ള ആശുപത്രിയിലേക്കോ റഫർ ചെയ്യുന്നത് അപകട സാധ്യത കൂടുതൽ ആ വാനും, മരണ നിരക്ക് വർദ്ധിക്കാനും കാരണo ആവുന്നതായി മാപ്സ് ഭാരവാഹികൾ പറഞ്ഞു. വിഷയം അടിയന്തരമായി ഗവൺമെൻറിൻറെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും സ്റ്റാഫ് വിഷയത്തിൽ ഗവൺമെൻറ് ഭാഗത്ത് നിന്നും നടപടി ഉണ്ടായാൽ എത്രയും പെട്ടെന്ന് ഐ സി യു സംവിധാനം നിലവിൽ കൊണ്ടുവരാനാവും എന്ന് ഡിഎംഒ മാപ്സ് ഭാരവാഹികൾക്ക് ഉറപ്പുനൽകി നൽകി.