കരിപ്പൂർ ജിദ്ധ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾക്ക് തുടക്കം.

 


കൊണ്ടോട്ടി- കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി.  165 യാത്രക്കാരുമായാണ് ആദ്യവിമാനം കരിപ്പൂരില്‍ നിന്ന് പറന്നത്. ജിദ്ദയില്‍ നിന്നുള്ള മടക്ക സര്‍വീസില്‍ 170 യാത്രക്കാര്‍ കരിപ്പൂരിലെത്തി.


189 പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാങ്ങളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ജിദ്ദയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നേരത്തെ എയര്‍ഇന്ത്യ എക്‌സ് പ്രസ് റിയാദിലേക്ക് സര്‍വ്വിസ് ആരംഭിച്ചിരുന്നു.


ഈമാസം 23,24 തിയതികളില്‍ കരിപ്പൂരില്‍ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 12.45ന് ജിദ്ദയിലെത്തും. ജിദ്ദയില്‍ നിന്ന് ഉച്ചക്ക് 1.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കരിപ്പൂരിലെത്തും. 26,27,28 തിയതികളില്‍ പുലര്‍ച്ചെ 3.10ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.15നാണ് ജിദ്ദയിലെത്തുക.


രാവിലെ 8.15ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.25ന് കരിപ്പൂരിലെത്തും. അടുത്ത മാസം മുതല്‍ ആഴ്ചയില്‍ ചൊവ്വ ഒഴികെ എല്ലാ ദിവസവും കരിപ്പൂര്‍ ജിദ്ദ സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്.


Previous Post Next Post
WhatsApp