സന്ദേശ് ജിംഗനെതിരെ കട്ടക്കലിപ്പിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ
ഐ എസ് എല്ലിൽ ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സ്- എ ടി കെ മോഹൻ ബഗാൻ മത്സര ശേഷം സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ കട്ടക്കലിപ്പിലായിരിക്കുന്നു. രണ്ട് കാരണങ്ങളാണു ആരാധകരെ ചൊടിപ്പിച്ചത്.
ഒന്ന്, രാഹുൽ കുമാർ ഗുപത എന്ന റഫറിയുടെ തീരുമാനങ്ങൾ. പലപ്പോഴും എടികെ മോഹൻബഗാനു അനുകൂലമായി വിസിലൂതിയ രാഹുൽ കുമാർ ഗുപ്ത അവസാനം മോഹൻ ബഗാൻ തോൽവി ഉറപ്പിച്ചപ്പോൾ 7 മിനുറ്റ് ഇഞ്ചുറി ടൈം നൽകി.
രണ്ട്, ഒരു കാലത്ത് ബ്ലാസ്റ്റേഴ്സ് ആരാധകർ നെഞ്ചിലേറ്റി നടന്ന സന്ദേശ് ജിംഗൻ പറഞ്ഞ വാക്കുകളാണു. “ഔറതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം… (ഞങ്ങൾ സ്ത്രീകൾക്കെതിരെ കളിച്ച് കഴിഞ്ഞു…)” എന്നായിരുന്നു കളിയുടെ അവസാനം ജിങ്കൻ പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്‌സിനേയും സ്ത്രീകളേയും ഒരു പോലെ അപമാനിച്ചു എന്നാണു ആരാധകർ പറയുന്നത്. സന്ദേശ് ജിംഗന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഡിസ്‌ലൈക് കാംപയിൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആരംഭിച്ച് കഴിഞ്ഞു.
5 വർഷത്തോളം ബ്ലാസ്റ്റേഴ്‌സിൽ കളിച്ച് മേൽവിലാസമുണ്ടാക്കുകയും ക്യാപറ്റൻ വരെ ആവുകയും ചെയ്തിരുന്നു. ആരാധകർ അർഹിച്ചതിലും കൂടുതൽ ആരാധിക്കുകയും കൊണ്ടു നടക്കുകയും ചെയ്തിരുന്നു. പല കളികളും തോൽക്കാൻ സന്ദേശ് ജിംഗൻ കാരണമായപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർ അത് കളിയുടെ ഭാഗമായി കണ്ട് ജിംഗനെ ആശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്റർനാഷണൽ ക്ലബിലേക്ക് എന്ന് പറഞ്ഞ് പോയിട്ട് ബ്ലാസ്റ്റേഴ്സിന്റെ ചിര വൈരികളായ മോഹൻ ബഗാനിൽ കളിക്കാൻ തീരുമാനിച്ചു. ഇദ്ദേഹത്തോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് റിട്ടയർ ചെയ്ത 21 ആം നമ്പർ ജേഴ്‌സി തിരികെ കൊണ്ട് വരാൻ ആരാധകർ ആവശ്യപ്പെട്ട് കഴിഞ്ഞു.
മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനേ മ്യൂലൻസ്റ്റിനെ ഒരു അഭിമുഖത്തിലെ പ്രധാന ഭാഗം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നു.
”എല്ലാവരും ഇത് അറിഞ്ഞിരിക്കണമെന്ന് ഞാൻ കരുതുന്നു. എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിന് ശേഷം, ഞങ്ങൾ 5-2 ന് തോറ്റപ്പോൾ, ക്യാപ്റ്റൻ സന്ദേശ് ജിംഗൻ പുലർച്ചെ 4 മണി വരെ പാർട്ടിയിലായിരുന്നു. അദ്ദേഹം മദ്യപാനത്തിനു ഇരയായിരുന്നുവെന്ന് ഞാൻ കണ്ടെത്തി. ഞാൻ പുറത്തായ ദിവസം, ഞാൻ അദ്ദേഹത്തോട് പ്രകടനത്തെക്കുറിച്ച് ചോദിച്ചു, അയാൾക്ക് അപ്പോഴും മദ്യത്തിന്റെ മണം ഉണ്ടായിരുന്നു. അദ്ദേഹം ആരാധകരെയും ക്ലബ്ബിനെയും പ്രതിനിധീകരിക്കുന്ന ക്യാപ്റ്റനാണ്. താൻ ഇന്ത്യയിലെ ഒരു വലിയ പ്രൊഫഷണലാണെന്ന് അദ്ദേഹം കരുതുന്നു. എന്നാൽ എന്റെ അഭിപ്രായത്തിൽ, അവൻ തന്നെയും എല്ലാവരെയും നിരാശപ്പെടുത്തി! ലജ്ജാകരമാണത്…”
ഐ എസ് എല്ലിലെ ഈ സീസൺ ആരാധകർക്ക് സ്വപ്ന തുല്യമായ പ്രകടനമാണു കേരള ബ്ലാസ്റ്റേഴ്സ് നൽകുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്നും എന്താണോ ആരാധകർ പ്രതീക്ഷിച്ചത് അത് ആരാധകർക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സീസൺ. നിലവിൽ ലീഗിലെ തന്നെ ഏറ്റവും അപകടകാരിയായ ടീമായി മാറിയിരിക്കുന്നു ബ്ലാസ്റ്റേഴ്സ്. തന്ത്രങ്ങൾ കൊണ്ടും താരങ്ങളുടെ മികവ് കൊണ്ടും ഓരോ മത്സരങ്ങളും എതിരാളികളെ വിറപ്പിക്കുന്നു. ഇന്നലെയും അത്തരമൊരു പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. എളുപ്പത്തിൽ ജയിക്കാൻ വന്ന മോഹൻ ബഗാനെ തലങ്ങും വിലങ്ങും പൂട്ടി, അപ്രതീക്ഷിതമായ ഗോളുകളും സമ്മാനിച്ചു. 3 പോയിന്റ് പ്രതീക്ഷിച്ചിടത്ത് തോൽവി മുന്നിൽ കണ്ടു. റഫറിയുടെ സഹായം കൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. രോഷാകുലരായ ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതികരിക്കുന്നു.
വാക്കുകൾ വിവാദമായതോടെ സന്ദേശ് ജിംഗൻ മാപ്പു പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ ഇച്ഛാഭംഗം മൂലമാണ് അതു പറയേണ്ടി വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോഴുള്ള ഈ ടീമാണു ശരിക്കും ആരാധകരുടെ മഞ്ഞക്കടൽ ആസ്വദിക്കാൻ അർഹർ എന്ന നിലപാടിലാണു ആരാധകർ. നാലു കളികൾ ബാക്കിയുള്ള ബ്ലാസ്റ്റേഴ്‌സിനു രണ്ട് കളികൾ ജയിക്കാനായാൽ സെമി ഉറപ്പിക്കാൻ കഴിഞ്ഞേക്കും.
■■■■■■■■■■■■■■■■■
കൂടുതൽ വാർത്തകളറിയാൻ KARUMBIL LIVE വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക
https://chat.whatsapp.com/HkMAb0DhjA28zARjPkstZr
https://chat.whatsapp.com/ItKOqpErPcL494LlkuRgaw
KARUMBIL LIVE ഫെയ്‌സ് ബുക്കിലും ലഭ്യമാണ്....
fb.me/karumbillive
ഇന്‍സ്റ്റാഗ്രാമില്‍ ഞങ്ങളെ follow ചെയ്യാൻ
http://Instagram.com/karumbillive
വ്യത്യസ്തമായി വീഡിയോകള്‍ക്കായി Youtube സന്ദര്‍ശിക്കുക,subcribe ചെയ്യുക
https://www.youtube.com/c/KARUMBILLIVE
വാർത്തകൾക്കും,പരസ്യങ്ങൾക്കും
24 മണിക്കൂറും ബന്ധപ്പെടുക
http://wa.me/919020425455
http://wa.me/917012580699