📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം, മഹാത്മാ അയങ്കാളി പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു

📢 Published: IST 🔄 Updated: IST
   മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിന്  നഗരസഭകളിൽ താനൂർ നഗരസഭ (മലപ്പുറം) ഒന്നാം സ്ഥാനവും വൈക്കം നഗരസഭ (കോട്ടയം) രണ്ടാം സ്ഥാനവും നേടി.

2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകുന്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

 മുൻനിരയിൽ വരുന്ന ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ഒന്നാം സ്ഥാനവും കൊല്ലം രണ്ടാം സ്ഥാനവും നേടി.  ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പ്(മലപ്പുറം) ഒന്നാം സ്ഥാനവും മുഖത്തല (കൊല്ലം) രണ്ടാം സ്ഥാനവും ളാലം(കോട്ടയം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തുകളിൽ മുളന്തുരുത്തി(എറണാകുളം) ഒന്നാം സ്ഥാനവും എളവള്ളി(തൃശൂർ) രണ്ടാം സ്ഥാനവും മംഗലപുരം (തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി.  കോർപ്പറേഷനുകളിൽ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം.
നഗരസഭകളിൽ സുൽത്താൻ ബത്തേരി(വയനാട്) ഒന്നാം സ്ഥാനവും തിരൂരങ്ങാടി(മലപ്പുറം) രണ്ടാം സ്ഥാനവും നേടി.  


*മികച്ച നഗരസഭക്കുള്ള സ്വരാജ് അവാര്‍ഡ് തിരൂരങ്ങാടി നഗരസഭക്ക്* 


തിരൂരങ്ങാടി: കേരളത്തിലെ മികച്ച  നഗരസഭകള്‍ക്ക്

സംസ്ഥാന സർക്കാർ ആദ്യമായി ഏര്‍പ്പെടുത്തിയ സ്വരാജ് അംഗീകാരം തിരൂരങ്ങാടി നഗരസഭക്ക് ലഭിച്ചു, മികവുറ്റ ഈ അംഗീകാരം കൂട്ടായ്മയുടെയും അക്ഷീണ പ്രയത്‌നത്തിന്റെയും ഫലം.  വാര്‍ഷിക പദ്ധതി ഫണ്ട്  സമയബന്ധിതമായി ചെലവഴിക്കാന്‍ നഗരസഭക്ക് കഴിഞ്ഞത് നേട്ടമായതായി ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു.

 നഗരസഭയില്‍ നഗരകാര്യ ഡയറക്‌ടേറേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലൂടെയാണ് തിരൂരങ്ങാടി നഗരസഭ അവാര്‍ഡിലേക്ക് പരിഗണിക്കപ്പെട്ടത്. ആദ്യമായാണ് തിരൂരങ്ങാടി നഗരസഭക്ക് സംസ്ഥാന സർക്കാറിൻ്റെ  അംഗീകാരം കൈവന്നത്. കേരളത്തിലെ വിവിധ മേഖലകളാക്കി തിരിച്ച് നടത്തിയ പരിശോധനയിലാണ് അവാർഡ് സർക്കാർ നിശ്ചയിച്ചത്, മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നഗരസഭ കാഴ്ച്ചവെച്ചത്. കോഴിക്കോട് റീജ്യണില്‍ നിന്നും അവാര്‍ഡിലേക്ക് തിരൂരങ്ങാടി നഗരസഭ ക്വാളിഫെചെയ്യുകയായിരുന്നു.   കെ.പി മുഹമ്മദ്കുട്ടി ചെയര്‍മാനും സി,പി സുഹ്‌റാബി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണും ഇഖ്ബാല്‍ കല്ലുങ്ങല്‍ (വികസനകാര്യം) സിപി ഇസ്മായില്‍ (ആരോഗ്യം) എം,സുജിനി (ക്ഷേമകാര്യം)  ഇ.പി ബാവ (വിദ്യാഭ്യാസം) വഹീദ ചെമ്പ (പൊതുമരാമത്ത്) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ ഇ ഭഗീരഥി സെക്രട്ടറി ഇന്‍ചാര്‍ജ് ചുമതല വഹിക്കുന്നു. സി ഇസ്മായില്‍ സൂപ്രണ്ടും പി.വി അരുണ്‍കുമാര്‍ പദ്ധതി ചുമതലയും റെയ്മണ്ട്‌സുനില്‍ ആരോഗ്യചുമതലയും  പ്രസാദ് റവന്യൂചുമതലയും സജീഷ് അക്കൗണ്ട് ചുമതലയും വഹിക്കുന്നു. നിര്‍വഹണ ഉദ്യോഗസ്ഥരും  മെച്ചപ്പെട്ട രീതിയിൽ പദ്ധതി നിർവഹണത്തിന് നേതൃത്വം നൽകി,  സ്വരാജ് അംഗീകാരത്തിന്റെ മികവിലാണ്  ഈ ഭരണസമിതി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. . വാര്‍ഷിക ആഘോഷം നടക്കാനിരിക്കെയാണ് അവാര്‍ഡ് ചരിത്ര മണ്ണിനെ തേടിയെത്തുന്നത്. വാര്‍ഷിക ഭാഗമായി വിവിധ  പദ്ധതികളുടെ സമര്‍പ്പണവും വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണവും നടന്നുവരികയാണ്. വികസനത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്നുമുന്നേറുന്ന നഗരസഭക്ക് ലഭിച്ച അവാര്‍ഡ് ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായയത്‌നത്തിന്റെ വിജയം കൂടിയാണ്.


ജില്ലാ തലത്തിൽ മികവു തെളിയിച്ച് ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകൾ 
തിരുവനന്തപുരം 1.ചെമ്മരുത്തി, 2.കുളത്തൂർ
കൊല്ലം 1.ശൂരനാട് സൗത്ത്, 2.വെസ്റ്റ് കല്ലട
പത്തനംതിട്ട 1.തുമ്പമൺ, 2.ഇരവിപേരൂർ
ആലപ്പുഴ 1.വിയ്യപുരം, 2.തകഴി
കോട്ടയം 1.കുറവിലങ്ങാട്, 2.മരങ്ങാട്ടുപള്ളി
ഇടുക്കി 1.കുമളി, 2.മരിയാപുരം
എറണാകുളം 1.കുന്നുകര, 2.പാലക്കുഴ
തൃശൂർ 1.വള്ളത്തോൾനഗർ, 2.അളകപ്പനഗർ
പാലക്കാട് 1.വെള്ളിനേഴി, 2.ശ്രീകൃഷ്ണപുരം
മലപ്പുറം 1.മാറഞ്ചേരി, 2. തൃക്കലങ്ങോട്
കോഴിക്കോട് 1.വളയം, 2.പെരുമണ്ണ, മരുതോങ്കര
വയനാട് 1.മീനങ്ങാടി, 2.തരിയോട്
കണ്ണൂർ 1.പാപ്പിനിശ്ശേരി, 2. ചെമ്പിലോട്
കാസർഗോഡ് 1.ചെറുവത്തൂർ, 2.ബേഡഡുക്ക

സംസ്ഥാനതലത്തിൽ മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിന് കൊല്ലം കോർപ്പറേഷൻ ഒന്നാം സ്ഥാനം നേടി. നഗരസഭകളിൽ താനൂർ നഗരസഭ (മലപ്പുറം) ഒന്നാം സ്ഥാനവും വൈക്കം നഗരസഭ (കോട്ടയം) രണ്ടാം സ്ഥാനവും നേടി.  

സംസ്ഥാനതല മഹാത്മാ പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയിലെ ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പുറം, റാന്നി അങ്ങാടി, തലയാഴം, ആലപ്പുഴ ജില്ലയിലെ കരുവാറ്റ, മലപ്പുറം ജില്ലയിലെ എടപ്പാൾ എന്നീ ഗ്രാമപഞ്ചായത്തുകൾ അർഹരായി.  

മഹാത്മാ പുരസ്‌കാരം ജില്ലാതലത്തിൽ നേടിയ ഗ്രാമപഞ്ചായത്തുകൾ
തിരുവനന്തപുരം: മാണിക്കൽ, കൊല്ലയിൽ
കൊല്ലം: എഴുകോൺ, കുമ്മിൾ, മയ്യനാട്, ശാസ്താംകോട്ട, ശൂരനാട് നോർത്ത്
പത്തനംതിട്ട: ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുംപുറം, റാന്നി അങ്ങാടി
ആലപ്പുഴ: കരുവാറ്റ
എറണാകുളം: തിരുമാറാടി, കുന്നുകര
കോട്ടയം: തലയാഴം
ഇടുക്കി: രാജാക്കാട്
തൃശൂർ: കൊണ്ടാഴി
പാലക്കാട്: കൊടുവായൂർ, കേരളശ്ശേരി, കടമ്പഴിപ്പുറം, കാരാകുറുശ്ശി, പൂക്കോട്ടുകാവ്, തൃത്താല
മലപ്പുറം: എടപ്പാൾ
കോഴിക്കോട്: കായണ്ണ, നൊച്ചാട്, പനങ്ങാട്
വയനാട്: പൊഴുതന, മീനങ്ങാടി
കണ്ണൂർ: പെരിങ്ങോം-വയക്കര, എരഞ്ഞോളി
കാസർഗോഡ്: പനത്തടി

Join WhatsApp Group Send News / Ads