പിയറി എമറിക് ഓബമെയാംഗിന്റെ ഇരട്ട ഗോളില്‍ വലന്‍സിയയെ തകര്‍ത്ത ബാഴ്‌സലോണ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ആദ്യ നാലില്‍ തിരിച്ചെത്തി.

 പിയറി എമറിക് ഓബമെയാംഗിന്റെ ഇരട്ട ഗോളില്‍ വലന്‍സിയയെ തകര്‍ത്ത ബാഴ്‌സലോണ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ആദ്യ നാലില്‍ തിരിച്ചെത്തി.

മഡ്രീഡ് - പുതുതായി ടീമിലെത്തിയ പിയറി എമറിക് ഓബമെയാംഗിന്റെ ഇരട്ട ഗോളില്‍ വലന്‍സിയയെ തകര്‍ത്ത ബാഴ്‌സലോണ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. 


പഴയ പ്രതാപത്തോടെ ഒഴുക്കോടെ ആക്രമിച്ച ബാഴ്‌സലോണയെയാണ് വലന്‍സിയക്കെതിരെ കാണികള്‍ ആസ്വദിച്ചത്. ആദ്യ പകുതിയുടെ അവസാന 15 മിനിറ്റില്‍ മൂന്നു തവണ വന്‍സിയ വല കുലുങ്ങി. 


ആദ്യമായാണ് ബാഴ്‌സലോണയുടെ പ്ലേയിംഗ് ഇലവനില്‍ ഓബമെയാംഗ് സ്ഥാനം നേടുന്നത്. രണ്ടു തവണ പകരക്കാരനായി ഇറങ്ങിയിരുന്നു. 


ഈ ജയത്തോടെ അത്‌ലറ്റിക്കൊ മഡ്രീഡിനെ ഗോള്‍വ്യത്യാസത്തില്‍ ബാഴ്‌സലോണ മറികടന്നു. റയല്‍ മഡ്രീഡ് ആറ് പോയന്റ് മുന്നില്‍ ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനക്കാരായ സെവിയയെ എസ്പാന്യോള്‍ തളച്ചു

Previous Post Next Post
WhatsApp