അരീക്കോട് | ന്യൂഡൽഹി കോമൺവെൽത്ത് എജ്യുക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യ (സെമ്ക) യുനെസ്കോയുടെ ഷോർട്ട് ഫിലിം അവാർഡ് അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ ബി. വോക് ബ്രോഡ്കാസ്റ്റിംങ്ങ് ആന്റ് ജേർണലിസം വിദ്യാർത്ഥികളുടെ മാറ്റം എന്ന ഹൃസ്വചിത്രത്തിന്.
ഒൻപതാമത് കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ചിൽ രണ്ടാം വർഷ ബി. വോക് ബ്രോഡ്കാസ്റ്റിംങ്ങ് ആന്റ് ജേർണലിസം വിദ്യാർത്ഥികളായ അസീം മുഹമ്മദ് കെ പി, മുഹമ്മദ് സ്വലിഹ് പി കെ, മുഹമ്മദ് നാഷിദ് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹൃസ്വചിത്രത്തിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്.
കമ്മ്യൂണിറ്റി റേഡിയോ മേഖലയിൽ യുവാക്കളുടെ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ വികസനത്തിനുമുള്ള ഒരു ബദൽ മാധ്യമമെന്ന നിലയിൽ കമ്മ്യൂണിറ്റി റേഡിയോയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനുമാണ് കോമൺവെൽത്ത് എജ്യുക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യ എല്ലാ വർഷവും യുനെസ്കോയുമായി സഹകരിച്ച് കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച് നടത്തുന്നത്.
സുസ്ഥിര വികസനത്തിനായുള്ള കാലാവസ്ഥാ മാറ്റം' ആയിരുന്നു വിഷയം. അസീം മുഹമ്മദ് കെ. പിയാണ് ചിത്രം സംവിധാനം ചെയ്തത്. നസ്മിയ ഷെറിൻ, സ്മൃതി, അൻഷദ് കെ. പി, സാജിർ കെ. പി., തസ്നി, സജ കെ. പി., മിൻഹാജ്, അസീം, സ്വലിഹ്, അയിഷ നിസ്മ എന്നിവരാണ് അഭിനയിച്ചത്. മുഹമ്മദ് യു. കെ, മുഹമ്മദ് ഫുവാദ് കെ, ഫാത്തിമ റിൻസി, ഷാൻ ഹലീം, ഫിസ ഷരീഫ്, അൻഷദ് കെ. പി. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
ഡെൽഹിയിൽ വെച്ച് നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ ഹൃസ്വചിത്രത്തിന്റെ അണിയറപ്രവർത്തകർ അവാർഡ് ഏറ്റുവാങ്ങും. സെമ്ക നടത്തുന്ന ഡോക്യുമെന്ററി ശിൽപശാലയിൽ കോളേജിലെ വിദ്യാർത്ഥികൾ പങ്കെടുക്കും