വയനാട് മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങി

വയനാട് | മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങി. കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് സംഭവം.കുളത്തിന് ചുറ്റും സ്ഥാപിച്ച കമ്പികൾക്കിടയിലാണ് പുലി കുടുങ്ങിയത്. 

5 വയസ്സ് പ്രായമുള്ള ആൺപുലിയെ സ്ഥലത്തെത്തിയ വനം വകുപ്പ്‌ സംഘം രക്ഷപ്പെടുത്തി. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേത്യത്യത്തിലുള്ള സംഘം മയക്കുവെടി വെച്ചാണ്‌ പുലിയെ രക്ഷപ്പെടുത്തിയത്‌.

പുലിയ്ക്ക് കാര്യമായ പരിക്കുകളില്ല. വനത്തിൽ തന്നെ തുറന്നുവിടാനാണ്‌ വനം വകുപ്പിന്റെ തീരുമാനം
Previous Post Next Post
WhatsApp