തിരൂരങ്ങാടി | തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മലിനജല നിർമ്മാർജ്ജന പദ്ധതിയായ സ്വീവേജ് പ്ലാന്റിന് സ്റ്റേറ്റ് മിഷൻ ഡയറക്ടറിൽ നിന്ന്
ഒന്നര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നാഷണൽ ഹെൽത്ത് മിഷനും തിരൂരങ്ങാടി നഗരസഭയും സംയുക്തമായി വകയിരുത്തിയ ഒന്നരക്കോടി രൂപ ചിലവിലാണ് പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് യാഥാർഥ്യമാകുന്നത്.
നാഷണൽ ഹെൽത്ത് മിഷൻ ഒരു കോടി രൂപയും നഗരസഭ വാർഷിക പദ്ധതിയിൽ 50 ലക്ഷം രൂപയുമാണ് പദ്ധതിക്ക് വകയിരുത്തിയത്.പദ്ധതി നിലവിൽ വരുന്നതോടെ താലൂക്ക് ആശുപത്രിക്കും ആശുപത്രിയുടെ മലിനജലം മൂലം കിണറുകളിലെ വെള്ളം മലിനമാകുന്ന പരിസരവാസികൾക്കും ഏറെ ആശ്വാസകരമാകും.
സാങ്കേതികാനുമതി ലഭിക്കുന്നതോടെ ടെണ്ടർ ചെയ്ത് പ്രവർത്തി ആരംഭിക്കും, ഫെബ്രുവരി അവസാനത്തോടെ പദ്ധതിയുടെ പ്രവർത്തി തുടങ്ങാനാകും, ഭരണാനുമതി ലഭിച്ചത് ഏറെ പ്രതീക്ഷാർഹമാണെന്ന്
കെ.പി എ മജീദ് എം എൽ എ, നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു,