മലപ്പുറം | വനിതാ ശിശു വികസന വകുപ്പ് 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിന്റെ ഭാഗമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. വനിതാ സി.ഐ റസിയ ബെങ്കളത്ത് റാലി ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനും അവസാനിപ്പിക്കുന്നതിനായി ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്നത്.
പരിഷ്‌കൃതരും വിദ്യാസമ്പന്നരുമായ കേരള സമൂഹത്തിലും സ്ത്രീകള്‍ വിവിധ തരം അതിക്രമങ്ങള്‍ക്കാണ് വിധേയരാകുന്നത്.
ഇത്തരം പ്രവൃത്തികള്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റേണ്ടത് ഓരോരുത്തരുടെയും കടമയും ധര്‍മ്മവുമാണെന്നും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സമൂഹത്തില്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റേണ്ട ആവശ്യകത ചൂണ്ടിക്കാനും സമൂഹത്തെ ബോധവത്കരിക്കാനും ലക്ഷ്യമിട്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. റാലിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.