കേരള സ്റ്റേറ്റ് ഡിസ്ട്രിബൂട്ടേഴ്‌സ് ഫെഡറേഷൻ തിരൂർ ഏരിയ കമ്മിറ്റി രൂപീകരിച്ചു

 മലപ്പുറം|തിരൂര്‍ :  കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ കീഴിലുള്ള കേരളത്തിലെ വിതരണക്കാരുടെ സംഘടനയായ _KSDF_ തിരൂർ ഏരിയ കമ്മിറ്റി രൂപീകരണം  പ്രേമചന്ദ്രൻ എ കെ യുടെ അധ്യക്ഷതയിൽ തിരൂരിൽ വെച്ച് നടന്നു.  KSDF മലപ്പുറം ജില്ലാ സെക്രട്ടറി കാസിം വാടി ഉൽഘടനം ചെയ്ത പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ ജലീൽ മയൂര മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയുടെ ഡിസ്ട്രിബൂട്ടർ യൂണിപുൾ ട്രാഡേഴ്സിന് മെമ്പർ ഷിപ്പ് നൽകികൊണ്ട് മെമ്പർഷിപ് വിതരണം ഉല്ഘാടനം ചെയ്തു. ചടങ്ങിൽ വ്യാപാരി സമിതി തിരൂർ ഏരിയ സെക്രട്ടറി കെ കെ ജാഫർ, ആശംസകളർപ്പിക്കുകയും തിരൂർ മുനിസിപ്പൽ യൂണിറ്റ് പ്രസിഡന്റ്‌ നിസ്സാം വി കെ നന്ദിയും പറഞ്ഞു.

KSDA തീരുർ ഏരിയ ഭാരവാഹികളായി പ്രസിഡന്റ്‌ പ്രേമചന്ദ്രൻ എ കെ,സെക്രട്ടറി ഹസ്സൻ ചക്കുങ്ങൽ,ട്രെഷറർ സന്തോഷ്‌ എം പി എന്നിവരെ തിരഞ്ഞെടുത്തു

Previous Post Next Post
WhatsApp