*420 ഗ്രാം കഞ്ചാവുമായി ചിറമംഗലം സ്വദേശി പിടിയിൽ*
പരപ്പനങ്ങാടി | പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആ ർ ചന്ദ്ര യുടെ നേതൃത്വത്തിൽ ചിറമംഗലം ഭാഗത്തു നടത്തിയ റെയ്ഡിൽ 420 ഗ്രാം കഞ്ചാവുമായി ചെറമംഗലം സ്വദേശിയായ ആലസം പാട്ട് വീട്ടിൽ മുഹമ്മദുകുട്ടി മകൻ റഷീദ്(39/) പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിലായി.
ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL55 A1847 TVS star സിറ്റി മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. റെയ്‌ഡിൽ പ്രവന്റീവ് ഓഫീസർ പ്രദീപ് കുമാർ കെ, വുമൺ സിവിൽ excise ഓഫീസർ ലിഷ പി എം,സിവിൽ എക്സ്സൈസ് ഓഫീസർ മാരായ നിതിൻ ചോമാരി,അരുൺ, വിനീഷ് തുടങ്ങിയവർ പങ്കെടുത്തു