📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

എസ്.ഡിപി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം സി.പി.എ ലത്തീഫിന് എസ് ഡി പി ഐ സ്വീകരണം നല്കി

📢 Published: IST 🔄 Updated: IST

 തിരൂർ : നവമ്പർ 22, 23 തിയതികളിൽ ചെന്നൈ യിൽ വെച്ച് നടന്ന ദേശീയ പ്രതിനിധി സഭയിൽ  സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട,ജില്ലയില്‍ നിന്നുള്ള പ്രതിനിധി സി പി എ ലത്തീഫിന്,SDPI പ്രവര്‍ത്തകര്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ച് സ്വീകരണം നല്കി.


 2021- 2024 ടേമിലേക്കുള്ള ദേശീയ നേതൃ സമിതിയിലേക്കാണ് ലത്തീഫ് തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ നേതൃത്വത്തിലേക്ക് മലപ്പുറം ജില്ലയിൽ നിന്നും ദേശിയ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപെട്ടത്. 


നേതൃ സമിതിയിലേക്ക് തിരഞ്ഞെുക്കപ്പെട്ടതിന് ശേഷം, രാവിലെ ഏഴ് മണിയോടെ ചെന്നൈ മെയിലിൽ  തിരൂരിൽ എത്തിയ സി പി എ ലത്തീഫിനെ ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈദലവി ഹാജി, തിരൂർ മണ്ഡലം പ്രസിഡന്റ് ജുബൈർ കല്ലൻ, താനൂർ മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ് അക്ബർ എന്നിവർ സ്വാൾ അണിയിച്ചു കൊണ്ട് സ്വീകരിച്ചു. തുടർന്ന് സിറ്റി ജംഗ്ഷൻ വരെ പ്രകടനമായി ആനയിച്ചു,

സി പി എ ലത്തീഫ് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു. നജീബ് തിരൂർ,ഉസ്മാൻഹാജി കോട്ടക്കൽ, തിരൂർമുനിസിപ്പൽ സെക്രട്ടരി ഇബ്രാഹിം, സബ്ക ഷാഫി, എന്നിവർ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Join WhatsApp Group Send News / Ads