ഇത് വീടോ;മ്യൂസിയമോ!!!മലപ്പുറം തെന്നലയിലെ പ്രവസിയായ അബ്ദുല്‍ അസീസിന്റ വീടിന്റ കൗതുക കാഴ്ച്ചകളിലേക്ക്



  തെന്നല |  മലപ്പുറം ജില്ലയിലെ  തെന്നല പഞ്ചായത്ത് കറുത്താല്‍ സ്വദേശി അബ്ദുല്‍ അസീസിന്റ വീട്ടിലെത്തുന്നവര്‍ ഒന്ന് അമ്പരക്കുക തന്നെ ചെയ്യും.
നിരവധി പുരാവസ്തുക്കളും,അപൂര്‍വ്വ ഉപകരണങ്ങളാലും വീടിനകം ഒരു മ്യൂസിയത്തിന്റ പ്രതീതിയാവും അതിഥികളില്‍ ഉണ്ടാക്കുക.

പുരാവസ്തുക്കളാല്‍ ശ്രദ്ധയാകര്‍ഷിച്ച വീടും വീട്ടിലെ വിശേഷങ്ങളും അറിയാം👇

https://youtu.be/NYcnDeinNBg ഇത് വീടോ;മ്യൂസിയമോ!!! A House Full Of Antiquities

വീട്ടിലേക്ക് കയറുമ്പോള്‍ നമ്മളെ വരവേല്‍ക്കുന്നത് മാനവരാശിക്ക് കൃഷിയുടെ പ്രാധാന്യം  വിളിച്ചോതുന്ന ,നൂറ് വര്‍ഷങ്ങള്‍ക്ക് മുകളില്‍ പഴക്കം ഉള്ള  കലപ്പയും നുകവുമാണ്.


  ഖത്തറില്‍ പ്രവാസിയായ അബ്ദുല്‍ അസീസ് ചെറുപ്പ കാലം മുതലേ പത്ര കട്ടിംഗുകള്‍,നാണയങ്ങള്‍,സ്റ്റാമ്പുകള്‍ തുടങ്ങിയവ ശേഖരിച്ച് വന്നിരുന്നു. അസീസിന്റ ശേഖരത്തില്‍ ഇപ്പോള്‍ 100 മുകളിലുള്ള രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍,പുരാതന നാണയങ്ങള്‍,ശിലാ യുഗ പാത്രങ്ങല്‍,കല്ലുകള്‍ തുടങ്ങി ആദ്യ കാലങ്ങളിലെ കണ്ടു പിടുത്തങ്ങളുടെ മാതൃകകളായ ടെലഫോണ്‍,മോബൈല്‍,ക്യാമറകള്‍ തുടങ്ങി നിരവധി വസ്തുക്കളാല്‍ സമ്പന്നമാണ് അദ്ധേഹത്തിന്റ പുരാവസ്തു ശേഖരം.

ആസീസിന്റ പുരാവസ്തു പ്രണയത്തെ കുറിച്ചറിയുന്ന വിദേശികളടക്കം,
അവര്‍ക്ക് ലഭിക്കുന്ന അപൂര്‍വ്വ വസ്തുക്കള്‍ സമ്മാനിക്കാറുണ്ട്.
അപൂര്‍വ്വവും പുരാതനവുമായ വസ്തുക്കള്‍ തേടി പിടിച്ച് വാങ്ങാറുമുണ്ട് ഇ പ്രാവാസി.


വീട്ടുകരുടെ അക മഴിഞ്ഞ സഹകരണം,പ്രവാസിയായ അബ്ദുല്‍ അസീസിന് നിര്‍ലോഭം ലഭിക്കുന്നത് കൊണ്ട് തന്നെ,തുടര്‍ന്നും തന്റ ശേഖരണവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനം.

Previous Post Next Post
WhatsApp