അരുവിക്കുഴി വെള്ളചാട്ടം|ചെല്ലാര്‍ കോവില്‍|കുമിളി|ഇടുക്കി

കുമിളി : ഇന്നത്തെ നമ്മുടെ യാത്ര,പശ്ചിമ ഘട്ട മലനിരകളിലെ സ്വാര്‍ഗ്ഗ സുന്ദരി എന്ന് വിശേഷിപ്പിക്കാവുന്ന ഇടുക്കിയിലെ കുമളിയിലേക്കും,അവിടുത്തെ കാഴ്ച്ചകളിലേക്കുമാണ്.
തമിഴ്നാട്|കേരള അതിര്‍ത്തി പ്രദേശമായ കുമിളിയില്‍,പുറം ലോകത്തിന് അപരിചിതമായതും,
എന്നാല്‍ സഞ്ചാരികളുടെ  മനം നിറക്കുന്ന ഒത്തിരി കാഴ്ച്ചകളുമായി നിരവധി ടൂറിസ്റ്റ് കേന്ത്രങ്ങള്‍ കുമളിയിലുണ്ട്‌.

കുമിളിയില്‍ നിന്നും ഏകദേശം 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍,ചെല്ലാര്‍ കോവില്‍ എന്ന ശാന്ത സുന്ദരമായ ഗ്രാമത്തില്‍ എത്തും.
സമുദ്ര നിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെല്ലാര്‍ കോവില്‍ ഹരിതാഭമായ മല നിരകള്‍,വെള്ളചാട്ടങ്ങള്‍,കോടമഞ്ഞിനാലും മനോഹരിയാണ്.


ദൈവത്തിന്റ സ്വാന്തം നാട്ടിലെ,ദൈവത്തിന്റ സ്വാന്തം ബാല്‍ക്കണി എന്ന്  ചെല്ലാര്‍ കോവിലിനെ വിശേഷിപ്പിക്കാറുണ്ട്.
ഇവിടെ സ്ഥാപിച്ച വാച്ച്ടവറിലെ ടെലിസ്കോപ്പ് വഴി സൂര്യോദയത്തിന്റയും അസ്തമയത്തിന്റയും  അതിശയകരമായ ദൃശ്യാനുഭവം ആണെന്ന് കേട്ടിരുന്നെങ്കിലും,ഞങ്ങള്‍ എത്തിയ സമയം കോവിഡ് മൂലം അടച്ചിട്ടുണ്ടായിരുന്നു.
വാച്ച് ടവറിന്റ സൈഡിലൂടെ കാട്ടിലൂടെ സഞ്ചരിച്ചാല്‍ തമിഴ്നാടിന്റ കൃഷി ഇടങ്ങളും ടൗണുകളും വിദൂരതയില്‍ കാണാന്‍ കഴിയും.

അപ്രതീക്ഷിതമായ വരുന്ന കോടമഞ്ഞ് നമ്മളില്‍ കുളിരിന്റ വേറിട്ട അനുഭവം സമ്മാനിക്കുന്നുണ്ടെങ്കിലും നമ്മുടെ കാഴ്ച്ചകളെ മറക്കുന്നുണ്ട്.
ചെല്ലാര്‍ കോവിലിലെ വലിയ ആകര്‍ഷണം അരുവിക്കുഴി വ്യൂ പോയന്റാണ്.
പശ്ചിമ ഘട്ട മലനിരകളില്‍ നിന്ന് ഉത്ഭവിച്ച്  ഒഴുകി വരുന്ന ചെറിയ അരുവികള്‍ ,അരുവിക്കുഴിയില്‍ നിന്ന് വലിയ ഒരു വെള്ള ചാട്ടമായി തമിഴ്നാട്ടിലെ കൃഷി ഇടങ്ങളിലേക്ക് വീഴുന്ന വിദൂര കാഴ്ച്ച അവിസ്മരണീയമാണ്.ശക്തമായ കോടമഞ്ഞിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയാത്ത നിരാശ കുറച്ചോന്നുമല്ല ഞങ്ങളില്‍ ഉണ്ടാക്കിയത്.

ഇവിടെ നിന്ന് നമ്മുക്ക് അരുവിക്കുഴി കാഴ്ച്ചകളിലേക്ക് പോവാം.

ഒരു അരുവിയുടെ രണ്ട് കരകളിലായിട്ടാണ് ഇവിടുത്തെ കാഴ്ച്ചകള്‍ ഒരുക്കിയിരിക്കുന്നത്.
ഒരു കര തമിഴ്നാടിന്റ ഭാഗമായ ഫോറസ്റ്റ് ആണെങ്കിലും,അതി സുരക്ഷ ഒരുക്കി വിശ്രമിക്കാനും കാഴ്ച്ചകള്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.
 കോവിഡില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഉണ്ടായിരുന്നെങ്കിലും,സുഹൃത്തിന്റ DTPC യിലെ ബന്ധം വെച്ച് മേലധികാരികളില്‍ നിന്ന് 5 മിനിറ്റ് അവിടെ spent ചെയ്യാനുള്ള അനുവാധം വാങ്ങിയിരുന്നു.


ഈ കഴിഞ്ഞ വര്‍ഷമാണ് നാലേ മുക്കാല്‍ കോടിയുടെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്കായി അരുവിക്കുഴി തുറന്ന് കോടുത്തത്.
 രണ്ടാം ഘട്ട പ്രവര്‍ത്തനത്തില്‍ അരുവിയില്‍ ഒരു ചെക്ക് ഡാം നിര്‍മ്മിച്ച് പെഡല്‍ ബോട്ടുകള്‍ തുടങ്ങിയ ആക്ടീവിറ്റികള്‍ തുടങ്ങാനുള്ള പദ്ധതിയുണ്ടെന്നും പറയപ്പെടുന്നു.

അരുവിക്കുഴി കാവാടം കടന്ന് എത്തുന്നത് മോശമല്ലാത്ത ഒരു കാര്‍പാര്‍ക്കിംഗ് ഏരിയയിലേക്കാണ്.
കല്ലുകള്‍ കൊണ്ട് മനോഹരമായി തീര്‍ത്ത പാതകള്‍ ഭിന്നശേഷി സൗഹൃതമാണ്.
  
പച്ച വിരിച്ച പുല്‍ തകിടുകളും ഇരിപ്പിടങ്ങളും വൃത്തിയായി തന്നെ സൂക്ഷിച്ചിട്ടുണ്ട്.

പാര്‍ക്കിനുള്ളില്‍ ടോയലറ്റുകള്‍,ശുചീകരണ മുറികള്‍,ലഘു ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്,ഇതിന്റ മുകളിലെ വിശാലമായ ഹാളില്‍  നിന്ന് നോക്കിയാല്‍ തേനി ജില്ലയിലെ മുന്തിരി കൃഷി തോട്ടങ്ങള്‍ വരെ കാണാനാവും.

ജൂണ്‍|ജൂലായ് മാസങ്ങള്‍ ഒഴികെ ഉള്ള പത്ത് മാസവും ഇവിടെ സീസണ്‍ ആണ്‌.
ജൂണ്‍|ജൂലായ് മാസങ്ങളില്‍ ഇരുണ്ട കാലാവസ്ഥയും കോടമഞ്ഞും കാഴ്ച്ചകള്‍ മറക്കും എന്നത് അനുഭവിച്ചറിഞ്ഞതാണ്.
അരുവിക്കുഴി വ്യൂ പോയിന്റിലേക്ക് പ്രവേശിക്കാന്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയും ആണ് പ്രവേശന ഫീസ്.
ക്യാമറ|വിവാഹ ഫോട്ടോഗ്രാഫി|വീഡിയോ ഷൂട്ടിംഗ് എന്നിവക്ക് extra ചാര്‍ജ്ജ് വരുന്നുണ്ട്.

5 മിനിറ്റ് അനുവധിച്ച് തന്ന സമയം അരമണിക്കൂര്‍ പിന്നിട്ടിരിക്കുന്നു,
അരുവിക്കരയുടെ മറുവശത്തെ കാഴ്ച്ചകള്‍ കാണാന്‍ സാധിക്കാത്ത വിധം ഇരുട്ട് മൂടി ഇരിക്കുന്നു.
ഇവിടുത്തെ ജോലിക്കാരന്‍  ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും ഞങ്ങള്‍ക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
മനമില്ലാ മനസ്സോടെ ആണെങ്കിലും ഇന്നത്തെ യാത്ര ഇവിടെ അവസാനിപ്പിക്കേണ്ടി ഇരിക്കുന്നു.

ഇടുക്കിയിലെ വിശേഷങ്ങളും വിവരണങ്ങളും ഇവിടെ അവസാനിക്കുന്നില്ല.

കരുമ്പില്‍ ലൈവ് യാത്രയില്‍ അടുത്തതായി 2000 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള ഒരു ക്ഷേത്രത്തിന്റ വിശേഷങ്ങളും അവിടുത്തെ മനോഹര കാഴ്ച്ചകളും..
Previous Post Next Post
WhatsApp