നാടുകാണി- പരപ്പനങ്ങാടി പാത. നോഡൽ ഓഫീസറെ നിയമിച്ച വകുപ്പ് മന്ത്രിയുടെ നടപടി സ്വാഗതം ചെയ്യുന്നു സംയുക്ത സമരസമിതി

 തിരൂരങ്ങാടി | നാടുകാണി പരപ്പനങ്ങാടി പാത വർക്കിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നതിന് വേണ്ടി നോഡൽ ഓഫിസറെ  നിയമിക്കണമെന്ന് കഴിഞ്ഞമാസം സംയുക്ത സമര സമിതിയുടെ ഭാരവാഹികൾ PWD മിനിസ്റ്ററെ നേരിൽ കണ്ട് ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക്  നിവേദനം നൽകുകയും ചെയ്തിരുന്നു.

ഇന്ന് മലപ്പുറത്ത് നടന്ന ഡിഐസിസി ഇൻഫ്രാസ്ട്രക്ചർ  മീറ്റിംഗിൽ നാടുകാണി- പരപ്പനങ്ങാടി റോഡ് വർക്കിൽ പുരോഗതി ധ്യുതഗതിയിൽ പൂർത്തീകരിക്കുവാനും വിലയിരുത്തുവാനും  പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കുകയാണുണ്ടായത്.

റോഡ് വർക്കിൽ  തിരൂരങ്ങാടിയിൽ ഗുരുതര  അനാസ്ഥ  ഉണ്ടാവുകയും
PWD, municipality, KSEB, റവന്യു, ഫിനാൻസ് ഡിപ്പാർട്ട്മെന്റു കൾ പരസ്പരം പഴിചാരി നീട്ടി കൊണ്ട്  പോവു കയുമായിരുന്നു.

ഇത്തരം പ്രവണതകൾക്ക് പരിഹാരം ഉണ്ടാകുന്നതിന് വേണ്ടി
സംയുക്ത സമരസമിതി മുഖ്യമന്ത്രിക്കും PWD മന്ത്രിക്കും കൊടുത്ത പരാതിയിൽ ആവശ്യപ്പെട്ട പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു  വകുപ്പുകളെ സംയോജിപ്പിച്ച് പ്രവർത്തി മുന്നോട്ട് കൊണ്ട് പോകുന്നതിന്  നോഡൽ ഓഫീസറെ  നിയമിക്കണം എന്ന ആവശ്യം ഒടുവിൽ അംഗീകരിക്കുകയായിരുന്നു.

സംയുക്ത സമര സമിതി ഭാരവാകളായ സലാം മനരിക്കൽ, അബ്ദുറഹീം പൂക്കത്ത് അബ്ദുറഹീം T ഷൗക്കത്തലി കുളത്ത് എന്നിവരാണ് പരാതികൾ സമർപ്പിച്ചത്.
Previous Post Next Post
WhatsApp