പരപ്പനങ്ങാടി : ആയിരം,അഞ്ഞൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറുകൾ
ലഭിക്കാത്തതുകാരണം മലപ്പുറം ജില്ലയിലെ വസ്തു രജിസ്ട്രേഷനുകൾ പൂർണ്ണമായും
മുടങ്ങിയതുകാരണം ഗുണഭോക്താക്കൾ പ്രയാസത്തിലാണ്.നൂറ്,അമ്പതു രൂപയുടെ
സ്റ്റാമ്പ് പേപ്പറുകൾക്കും കടുത്ത ക്ഷാമമാണ്.5000 രൂപ മുതൽ
മേൽപോട്ടുള്ളവജില്ലയിൽതന്നെ ലഭ്യമാണ്.
e- പെയ്മെന്റിലേക്ക് മാറുന്നതിന്റെ
ഭാഗമായാണ് മുദ്രപത്രങ്ങൾക്ക് ക്ഷാമം നേരിടുന്നതെന്നാണ് വേണ്ടർമാരും ആധാരം
എഴുത്തുകാരും നൽകുന്ന സൂചന.എന്നാൽ തൊട്ടടുത്ത ജില്ലകളിൽ മുദ്രപത്രങ്ങൾ
യഥേഷ്ടം ലഭ്യവുമാണ്.തിരുവനന്തപുരം ടെണ്ടർ ഡിപ്പോയിൽനിന്ന് മഞ്ചേരി
സ്റ്റാമ്പ് ഡിപ്പോയിലേക്ക് സ്റ്റാമ്പ് പേപ്പർ എത്തുന്നത്.ഇവിടെനിന്നാണ്
ട്രഷറികൾക്കും സബ് ട്രഷറികളിലേക്കും എത്തിക്കുന്നത്.എന്നാൽ
രണ്ടുമാസത്തിലേറെയായി മഞ്ചേരി ഡിപ്പോയിലേക്ക് മുദ്രപത്രം എത്തിയിട്ട്
എന്നാണു വെണ്ടർമാർ പറയുന്നത്.
വസ്തു ഇടപാടിൽ എഗ്രിമെന്റ് കഴിയാറായിട്ടും ആധാരം രജിസ്റ്റർ ചെയ്യാനാകുന്നില്ല.ആവശ്യം നടക്കാൻ പലരും അയൽജില്ലയിൽ നിന്ന് സ്റ്റാമ്പ് പേപ്പർ വാങ്ങിയാണ് ബന്ധപ്പെട്ട സബ് രജിസ്ട്രാഫീസുകളില്‍ ആധാരം രജിസ്റ്റർ ചെയ്യുന്നത്.ആയിരം രൂപയുടെ മുദ്രപത്രം ആവശ്യമുള്ളിടത്ത്
2൦൦൦ രൂപയുടേത് ഉപയോഗിക്കാൻ നിര്ബന്ധിതരാവുന്നതിനാൽ വാൻ സാമ്പത്തിക
നഷ്ടമാണ് ഉണ്ടാകുന്നത്.
വിവാഹരജിസ്ട്രേഷനും കരാർ എഴുത്തുപോലും
മുടങ്ങിയിരിക്കുകയാണ്.പ്രതിസന്ധി പരിഹരിക്കാനാവശ്യമായ
നടപടിയുണ്ടാകണമെന്നാണ് വെണ്ടർമാരുടെയും ആധാരമെഴുത്തുകാരുടെയും ആവശ്യം