കാർഷിഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മലപ്പുറത്ത് നിന്ന് ഒരു യുവ ശാസ്ത്രഞ്ജ രാജ്യത്തിന് അഭിമാനമാവുന്നു

_ജനിതകശാസ്ത്രഞ്ജയായ എടപ്പാൾ സ്വദേശി ശുത്രിനാരായണൻ ആണ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്_

മലപ്പുറം : കാലാവസ്ഥ വ്യതിയാവും അതിന്റെ ഫലമായുള്ള ഉയർന്ന താപനിലയും വരൾച്ചയും ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാവുന്ന സാഹചര്യത്തിൽ അത്തരം സാഹചര്യങ്ങളെ തരണം ചെയ്ത് വിളകളെ വികസിപ്പിച്ചെടുത്ത് കാർഷിഗവേഷണ
രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ജനിതകശാസ്ത്രഞ്ജയായ മലപ്പുറം ജില്ലയിലെ എടപ്പാൾ കുമരനെല്ലുർ സ്വദേശി ശുത്രി നാരായണൻ.


കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുത്ത് നിൽക്കാൻ, സസ്യങ്ങളെ സഹായിക്കുന്ന ജീനുകളെ കണ്ടെത്തുകയും അവയെ സുസ്ഥിര കൃഷിക്കായി ഉപയോഗിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്ത് ശാസ്ത്രലോകത്തിന് തന്നെ മുതൽകൂട്ട് ആവുകയാണ് ഈ മലയാളി ഗവേഷക. അമേരിക്കയിലെ ക്ലംസ്റ്റൺ യുണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് ശ്രുതി നാരായണൻ.


ശ്രുതിയുടെ രാജ്യാന്തര ഗവേഷണ ഫലങ്ങൾക്ക് അംഗികാരമാവുകയാണ് അമേരിക്കയിലെ യങ്ങ് റിസർച്ചർമാർക്കുള്ള പരമോന്നത ബഹുമതികളിലൊന്നായ _“ക്രോംപ് സയൻസ് സൊസൈറ്റി ഓഫ് അമേരിക്ക (CSSA) റിസർച്ച് ”_ അവാർഡ്.
ഈ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കുമരനെല്ലൂർ സ്വദേശിയായ ശ്രുതി നാരായണൻ.CSSA അവാർഡിന് പുറമെ അമേരിക്കയിലെ മറ്റ് പല രാജ്യന്തര പുരസ്കാരങ്ങളും ഗവേഷണ മികവിന് ശ്രുതിയെ തേടിയെത്തിയിട്ടുണ്ട്.


അമേരിക്കയിലെ ഇന്ത്യൻ ശാസ്ത്രഞ്ജൻമാരുടെ സംഘടനയായ _“അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ സയിൻറിസ്റ്റ് ഓഫ് ഇന്ത്യൻ ഒറിജിൻ”_ സംഘടനയുടെ 2021 ലെ യങ്ങ് റിസർച്ച് അവാർഡും ഇതിൽപ്പെടുന്നു.കുമരനെല്ലൂരിലെ അധ്യാപക ദമ്പതിമാരായ പി.കെ.നാരായണൻകുട്ടി മാസ്റ്ററുടെയും, എ.കെ.ശ്രീദേവി ടീച്ചറുടെയും മകളാണ് ശ്രുതി. ഭർത്താവ് ക്ലംസൺ യുണിവേഴറ്റിയിലെ എൻറ മോളജിസ്റ്റ് ആയ പ്രദിഷ് ചന്ദ്രനും മകൾ മിഴി
സാവേരിയുമാണ്.


കുമരനെല്ലൂർ ഗവ: സ്കൂൾ, തൃശ്ശൂർ കാർഷിക ഗവേഷണ കേന്ദ്രത്തിലെയും പൂർവ്വ വിദ്യാർത്ഥി കൂടി ആയ ശ്രുതി പൊതു വിദ്യാഭ്യാസ മേഖലക്ക് കുടി അഭിമാനമാവുയാണ്.നിരവധി സുഹൃത്തുക്കളും അധ്യാപകരും ആശംസകളുമായി ഫോണിൽ സന്തോഷം പങ്കിടുകയാണ്.

Previous Post Next Post
WhatsApp