📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ആംനെസ്റ്റി പദ്ധതി -2021: അവസാന തീയതി നവംമ്പര്‍ 30

📢 Published: IST 🔄 Updated: IST
തിരുവനന്തപുരം : ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷന്‍ സമര്‍പ്പിക്കുവാനുള്ള സമയപരിധി നവംബര്‍ 30 ന് അവസാനിക്കും.
ചരക്ക് സേവന നികുതി നിയമം നിലവില്‍ വരുന്നതിനു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവര്‍ദ്ധിത നികുതി, കേന്ദ്ര വില്‍പന നികുതി, കാര്‍ഷികാദായ നികുതി, പൊതു വില്‍പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ് എന്നിവ പ്രകാരമുള്ള കുടിശ്ശികകള്‍ തീര്‍ക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ കേരള പൊതു വില്‍പന നികുതി നിയമപ്രകാരം 2005 നു ശേഷമുള്ള കുടിശ്ശികക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവര്‍ക്ക് 30 ശതമാനവും ഇളവ് ലഭിക്കും. കോടതികളില്‍ വകുപ്പുതല അപ്പീല്‍ നല്‍കിയിട്ടുള്ള കേസുകള്‍ക്കും ആംനസ്റ്റി ബാധകമാണ്.


വ്യാപാരികളുടെ കുടിശ്ശിക വിവരങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്. www.keralataxes.gov.in ല്‍ ഓപ്ഷന്‍ നല്‍കി ഒറ്റത്തവണ രജിസ്ട്രേഷന്‍ എടുക്കണം. കുടിശ്ശികകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കി ഒരോ വര്‍ഷത്തേയ്ക്കും പ്രത്യേകം ഓപ്ഷന്‍ സമര്‍പ്പിക്കാനും സൗകര്യമുണ്ട്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കുടിശ്ശിക വിവരങ്ങള്‍ ശരിയാണെങ്കില്‍ വ്യാപാരികള്‍ക്ക് ഓപ്ഷന്‍ സമര്‍പ്പിക്കാം. എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം ഓപ്ഷന്‍ സമര്‍പ്പിക്കണം.

 നികുതിനിര്‍ണ്ണയ അധികാരി ഓപ്ഷന്‍ പരിശോധിച്ച് അംഗീകരിച്ച ശേഷം ഓണ്‍ലൈനായി കുടിശ്ശിക അടയ്ക്കാം.
ആംനസ്റ്റി പദ്ധതി തിരഞ്ഞെടുക്കാത്ത വ്യാപാരികള്‍ക്കെതിരെയുള്ള റവന്യൂ റിക്കവറി നടപടി ഉടന്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണര്‍ അറിയിച്ചു.
Join WhatsApp Group Send News / Ads