തിരൂരങ്ങാടി നഗരസഭ ഡിവിഷന്‍-21 ല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കക്കാട് | ആരോഗ്യ വകുപ്പിന്റ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പ്രമേഹം,രക്ത സമര്‍ദം തുടങ്ങിയ പരിശോധനകള്‍  നടത്തി.

രാവിലെ 9 മണിക്ക് തുടങ്ങിയ മെഡിക്കല്‍ ക്യാമ്പ് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും ഡിവിഷന്‍ കൗണ്‍സിലറുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരായ റസാക്ക്,പ്രശാന്ത്,സൗമ്യ,പ്രദീപ്,റജീന 
തുടങ്ങിയവരും ആശാവര്‍ക്കര്‍മാരായ ഷൈനി,സീജ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം,പ്രഷര്‍ തുടങ്ങിയ പരിശോധനയിലൂടെ,ജീവിത രീതിയില്‍ നിയന്ത്രണം കൊണ്ടു വരികയും അങ്ങനെ ആരോഗ്യമുള്ള ഒരു ജനതയെ വീണ്ടെടുക്കാനും ഉദ്ധേശിച്ചാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഉത്ഘാടനം നിര്‍വഹിച്ച ഇഖ്ബാല്‍ കല്ലുങ്ങല്‍ പറഞ്ഞു.

ഇന്ന് ധാരാളമായി കണ്ട് വരുന്ന പ്രമേഹം,രക്ത സമര്‍ദ്ധം തുടങ്ങിയ ജീവിത  ശൈലീ രോഗങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ വ്യാഴാമം ജീവിതത്തിന്റ ഭാഗമാക്കേണ്ടതിന്റ ആവശ്യകതയെ കുറിച്ച് JHI റസാക്ക് സൂചിപ്പിച്ചു.
   
   ഏറെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യമ്പിന്റ തുടര്‍ച്ചയായി ഡിവിഷനിലെ മറ്റു പ്രദേശങ്ങളിലും സംഘടിപ്പിക്കുമെന്ന് കൗണ്‍സിലര്‍ ഇഖ്ബാല്‍ കല്ലുങ്ങള്‍ പറഞ്ഞു.

എം സുജിനി,സാദിഖ് ഒള്ളക്കന്‍,മൂസക്കോയ,ഒ ബഷീര്‍,കെ എം മൊയ്തീന്‍,ഒള്ളക്കന്‍ ബഷീര്‍,റസാക്ക് ഒ,സിദ്ധീഖ് തെങ്ങിലാന്‍,ഹക്കീം പി,ഷബീര്‍ എം കെ,മുഹ്സിന്‍ ഒ,സ്ഫ്‌വാന്‍ ബാവ  എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Previous Post Next Post
WhatsApp