തിരൂരങ്ങാടി: മഹാമാരികളിൽ പെട്ട് നിശ്ചലമായ കാളപ്പുട്ട് കണ്ടങ്ങൾക്ക് പുതുജീവൻ നൽകി, പ്രതീക്ഷകളുടെ വിത്ത് പാകി സജീവമാകുന്നു. അതിരാവിലെ തന്നെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സര കാളകളുമായി തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ പള്ളിപ്പടി കാളപ്പൂട്ട് കണ്ടത്തിൽ നിരവധി വമ്പൻമാർ എത്തിയതോടെ,
ഒരു നാടിൻ്റെ മാത്രമല്ല കൂട്ടായ്മയുടെ പുതിയ ചരിത്രങ്ങളാണ് തുന്നി ചേർക്കുന്നത്.
കാളപ്പൂട്ട് മത്സരത്തിൻ്റെ വാർത്തകൾ സോഷ്യൽ മീഡിയകളിലൂടെ അറിഞ്ഞെത്തിയ നൂറ് കണക്കിന് മത്സര പ്രേമികളാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്. കറുമ്പനും, കുറുമ്പൻമാരും എന്നു വേണ്ട, പല പേരുകളിൽ പ്രൗഡിയോടെ കാള കുട്ടൻമാർ അണിനിരന്നതോടെ, കാർഷിക മേഖലയിലെ പുതുനാമ്പുകൾ ആവേശത്തിൻ്റെ കൊടുമുടിയിലേക്ക് കൊണ്ടു
പോവുകയായിരുന്നു .
കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ നിന്നു പോയ മത്സര കണ്ടങ്ങൾ ഇന്ന് സജീവമായിരിക്കുകയാണ്. ഇരു കാളകളേയും നുകത്തിത്തിൽ ബന്ധിച്ച് വേഗത്തിൽ മത്സര പോരാളികൾ കാള കുട്ടൻമാരെ ചളി നിറഞ്ഞ വെള്ള കെട്ടിലൂടെ തെളിക്കുമ്പോൾ കര മുഴുവനും ആർപ്പുവിളികളുമായി മത്സരങ്ങളെ ചൂട് പിടിപ്പിക്കും. ഏറ്റവും വേഗത്തിൽ കാലികളെ കണ്ടത്തിൽ ഓടിക്കുന്ന ടീമിന് കൈനിറയെ സമ്മാനങ്ങളും, മനം നിറയെ പ്രശംസയുമായി പോവുമ്പോൾ, കാണികൾക്ക് കാലങ്ങളായി പഴയ തലമുറകൾ നെഞ്ചിലേറ്റിയ വീര്യവും, ആവേശം തിരിച്ച് കിട്ടുന്നു.
പരപ്പനങ്ങാടി\ചെമ്മാട് റോഡരികിലെ, പള്ളിപ്പടി കാളപ്പുട്ട് കണ്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലക്ഷങ്ങൾ വിലമതിക്കുന്ന സുന്ദര കാളകൾ തലയെടുപ്പോടെ വരുന്നതും പോവുന്നതും പഴയ തലമുറക്കും, പുതിയ തലമുറക്കും അനുഭൂതി തന്നെയാണ്.
നേരം പുലരുന്നതിന് മുമ്പ് തന്നെ എത്തിയ വീരന്മാരുടെ മടക്കം അസ്ഥമയത്തിനോടടുത്ത് ആവാറുണ്ട്. ഇത്തരം ഓരോ മത്സരവും പുതിയ, കെട്ട കാലത്ത് കൂട്ടായ്മകളുടെ, സ്നേഹത്തിൻ്റെ പഴയ കാലത്തേക്ക് തിരിച്ച് കൊണ്ട് പോവുമ്പോൾ അവിടെ കഷ്ടപ്പാടുകളുടേയും, ദുരിതങ്ങളുടേയും മുന്നിൽ മനുഷ്യൻ ഒന്നിച്ച് നിന്ന കഥ പറഞ്ഞ് തരും.