ക​രി​പ്പൂ​രി​ൽ അ​ഞ്ചു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി സ്വ​ർ​ണ​വും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​കൂ​ടി

കൊ​ണ്ടോ​ട്ടി : ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ഞ്ചു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 98 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വും 36 ല​ക്ഷ​ത്തി​നു തു​ല്യ​മാ​യ വി​ദേ​ശ​ക​റ​ൻ​സി​യും എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി.​ഫ്ളൈ ദു​ബാ​യ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ മ​ല​പ്പു​റം മ​ങ്ക​ര​ത്തൊ​ടി സ്വ​ദേ​ശി മു​ജീ​ബി​ൽ (40)നി​ന്നാ​ണ് 1,998 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. 

സ്വ​ർ​ണ ബി​സ്ക​റ്റു​ക​ൾ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​ന്‍റെ റീ​ചാ​ർ​ജ​ബി​ൾ ബാ​റ്റ​റി ചേം​ബ​റി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.
ഷാ​ർ​ജ​യി​ലേ​ക്കു എ​യ​ർ​അ​റേ​ബ്യ വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ കോ​ഴി​ക്കോ​ട് പാ​റ​ക്ക​ട​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന​സി​ൽ (27)നി​ന്നു 14.61 ല​ക്ഷം, എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ലേ​ക്കു പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​രാ​യ മ​ല​പ്പു​റം പു​ല്ലി​പ്പ​റ​മ്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഷ്താ​ഖി​ൽ(22) നി​ന്നു 5.63 ല​ക്ഷം, ചേ​ലാമ്പ്ര വ​ട​ക്കേ​ക്ക​ര റ​ഷീ​ദി​ൽ (41)നി​ന്നു 11.05 ല​ക്ഷം, കോ​ഴി​ക്കോ​ട് പാ​ഴൂ​ർ സ്വ​ദേ​ശി വ​യോ​ളി യാ​സി​ർ അ​ഹ​മ്മ​ദി​ൽ (38)നി​ന്നു 4.76 ല​ക്ഷ​ത്തി​നും തു​ല്യ​വു​മാ​യ വി​ദേ​ശ ക​റ​ൻ​സി​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. അ​ന​സി​ൽ നി​ന്നു 5000 യു​എ​സ് ഡോ​ള​റും ബാ​ക്കി​യു​ള​ള​വ​രി​ൽ നി​ന്നു സൗ​ദി റി​യാ​ലു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 

ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഡോ.​എ​സ്.​എ​സ്. ശ്രീ​ജു, സൂ​പ്ര​ണ്ടു​മാ​രാ​യ പ്ര​മോ​ദ്കു​മാ​ർ സ​വി​ത, റ​ഫീ​ഖ് ഹ​സ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ന്ദീ​പ് നൈ​ൻ, ടി.​വി.​ശ​ശി​ധ​ര​ൻ,കെ.​രാ​ജീ​വ്,കെ.​പി.​ധ​ന്യ, പ​രി​വേ​ഷ് കു​മാ​ർ സ്വാ​മി, സി.​സി.​ആ​ന്‍റ​ണി തു​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​ച്ച​ത്.

Previous Post Next Post
WhatsApp