റാ​ഗിം​ഗ്: കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി;നിരവധി പേര്‍ക്ക് പരിക്ക്

റാ​ഗിം​ഗ്: കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി;നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്|മു​ക്കം: മു​ക്കം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. സീ​നി​യ​ർ, ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​ക​ളാ​യ ഷെ​നി​ജി​ൻ, അ​മ​ൽ, ദി​ൽ​ഷാ​ദ്, അ​നി​രു​ദ്ധ​ൻ, ആ​കാ​ശ് എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്.
ഇ​വ​രെ മു​ക്കം സി​എ​ച്ച്സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

  തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്. മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തു നി​ന്നും ആ​ളെ കൂ​ട്ടി ത​ങ്ങ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ റാ​ഗ് ചെ​യ്തു​വെ​ന്ന് പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ട​ലെ​ടു​ത്ത പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

 റാ​ഗിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ല​ഭി​ച്ചിട്ടുണ്ടെ​ന്നും എ​ന്നാ​ൽ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്റ്റ​ഡി ലീ​വാ​യ​തി​നാ​ൽ ഡി​സം​ബ​ർ മൂ​ന്നി​ന് ക്ലാ​സ് തു​ട​ങ്ങു​ന്ന ദി​വ​സം ര​ണ്ടു കൂ​ട്ട​രെ​യും വി​ളി​ച്ചു പ​രാ​തി കേ​ൾ​ക്കാ​ൻ ഇ​രി​ക്കെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ന്നും റി​പ്പോ​ർ​ട് മേ​ല​ധി​കാ​രി​ക​ൾ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

Previous Post Next Post
WhatsApp