തിരൂരങ്ങാടി: ഹിന്തു ത്വരാഷ്ട്രത്തിൻ്റെ പ്രഖ്യാപനത്തിന് ഇന്ന് സംഘ് പരിവാറിന് തടസ്സം പുതിയ യാത്ര സംഘത്തിൻ്റെ വളർച്ചയാണന്ന് എസ്.ഡി.പി.ഐ നേതാവ് വി.ടി.ഇഖ്റാമുൽ ഹഖ് പ്രസ്ഥാവിച്ചു.
എസ്.ഡി.പി.ഐ തിരൂരങ്ങാടി മുൻസിപ്പൽ കൺവൺഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
വീഡിയോ വാര്‍ത്ത👇
ഇന്ത്യയിൽ മൂന്ന് യാത്ര സംഘങ്ങളാണ് ഉള്ളത്
ഒന്ന് 1838 മുതൽ 1947 വരെ യാത്ര നടത്തി അവസാനിപ്പിച്ചവരും, 1925 മുതൽ 2025 ലക്ഷ്യം വെച്ച് യാത്ര തുടങ്ങി ഇന്ത്യയുടെ പാരമ്പര്യത്തെ തകർത്ത് അധികാരം പിടിച്ച സംഘ് പരിവാരങ്ങളുമായിരുന്നു എങ്കിൽ, ഇന്ന് 12 വർഷം മുന്നെ തുടങ്ങിയ പുതിയ യാത്ര സംഘം ഇന്ത്യയിലെ ഗ്രാമങ്ങളിൽ വിപ്ലവങ്ങൾ തീർക്കുകയാണ്.
ഒന്നാം നരേന്ത്രമോധിയുടെ വരവോടെ ഹിന്തു ത്വരാഷ്ട്രമായി കഴിഞ്ഞ ഇന്ത്യയിൽ അതിൻ്റെ പ്രഖ്യാപനം നടത്താൻ ആർ.എസ്.എസിന് തടസ്സം പുതിയ യാത്ര സംഘമായ എസ്.ഡി.പി ഐ യുടെ സാന്നിദ്ധ്യമാണ്.
ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലും ഫാഷിസ്റ്റ് ശക്തികൾക്ക് വെല്ലുവിളി തീർക്കുന്ന ഈ സംഘത്തെ തടയാൻ ഹിന്തുത്വ പ്രഖ്യാപനത്തോടെ സംഘ് പരിവാരങ്ങൾക്ക് കഴിയില്ലന്ന ഭയപ്പാടാണ് ആർ.എസ്.എസിനുള്ളത്.
ഇപ്പോൾ അവർ പഠനവിധേയമാക്കുന്നത് എസ്.ഡി.പി ഐ യുടെ വളർച്ചയെ കുറിച്ചാണ്. എല്ലാ വിഭാഗം ജനങ്ങളും എസ്.ഡി' പി.ഐയിൽ അണിനിരക്കുന്നത് അവരെ ഭീതിയിലാക്കുന്നുവെന്നും അദ്ധേഹം പറഞ്ഞു.
തിരൂരങ്ങാടി മണ്ഡലം ഉപാദ്യക്ഷൻ ഹമീദ് പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം
സിക്രട്ടറി ഉസ്മാൻ ഹാജി,മുൻസിപ്പൽ പ്രസി: ജാഫർ ചെമ്മാട് സിക്രട്ടറി ജമാൽ തിരൂരങ്ങാടി, മുഹമ്മദലി, എന്നിവർ സംസാരിച്ചു.പാർട്ടിയിലേക്ക് കടന്ന് വന്നവർക്ക് നേതാക്കൾ മെമ്പർഷിപ് നൽകി ഷാളണിയിച്ച് സ്വീകരിച്ചു.