അടിമാലി: പ്രണയം നിരസിച്ചതാണ് ആസിഡാക്രമണത്തിന് പിന്നിലെന്നാണ് സൂചന. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പരിക്കേറ്റ യുവാവിന്റെ കാഴ്ച്ച നഷ്ടപ്പെട്ടതായിട്ടാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
യുവതി രണ്ട് കുട്ടികളുടെ അമ്മയാണ് എന്നറിഞ്ഞപ്പോൾ യുവാവ് പ്രണയം നിരസിച്ചതാണ് ആസിഡ് ആക്രമണത്തിന് കാരണം എന്ന് പറയപെടുന്നു. പരിക്കേറ്റ അരുണ്‍ കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചികിത്സയിലാണ്. ഒരു കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടമായതായിട്ടാണ് വിവരംഅക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 16-ാം തിയതിയാണ് കുറ്റകൃത്യം നടന്നതെന്നാണ് വിവരം.പ്രതി ഷീബയെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.