പൊന്നാനിയിൽ ബസ് മറിഞ്ഞു; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

 പൊന്നാനി | പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലുള്ളത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. 45ഓളം ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികളടക്കം 25 പേർക്ക് പരുക്കേറ്റു.

സ്ഥിരം അപകടമേഖലയായ പുതുപൊന്നാനി സെൻ്ററിലാണ് വയനാട് സുൽത്താൻബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഗാലക്സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

ബസ്സിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. എല്ലാവരെയും പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ സാരമായി പരിക്കുപറ്റിയ ലില്ലി(56), പ്രസന്ന(52), അതുല്യ(21), നിക്സൺ(13), ബാസിൽ(14), നിഷ(37), ലില്ലി(57), സാലി(51), അൽഫോൻസ(12), ആലീസ് എന്നിവരെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Previous Post Next Post
WhatsApp