📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home » Dubai

UAE ൽ ശൈത്യകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട് സുഹൈല്‍' എത്തി

📢 Published: IST 🔄 Updated: IST


UAE ൽ ശൈത്യകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട് സുഹൈല്‍' എത്തി


ദുബായ്: യുഎഇയില്‍ ശൈത്യകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. വരും ദിവസങ്ങളില്‍ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യം പതിമൂന്ന് മണിക്കൂറില്‍ താഴെയായി കുറയുമെന്ന് യുഎഇ അസ്‌ട്രോണമി സെന്റര്‍ അറിയിച്ചു. 40 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രാജ്യത്ത് ശൈത്യകാലം ആരംഭിക്കുക.

കൊടും വേനലില്‍ ചുട്ട് പൊള്ളുന്ന യുഎഇയിലെ ജനങ്ങള്‍ക്ക് ആശ്വാസമായാണ് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. കിഴക്ക് പടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്. അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന നക്ഷത്രമാണ് ഇത്. സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ സൂചനയായാണ് പരമ്പരാഗതമായി അറബ് ജനത കാണുന്നത്.

അതേസമയം സുഹൈല്‍ എത്തിയാലും പെട്ടന്ന് ചൂട് കുറയില്ല. തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും രാജ്യത്തെ താപനിലയില്‍ മാറ്റം ഉണ്ടാവുക. സാധാരണ രീതിയില്‍ സുഹൈല്‍ ഉദിച്ച് 40 ദിവസത്തിന് ശേഷം ശൈത്യകാലം ആരംഭിക്കും. രാജ്യത്തെ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യത്തിലും വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകും. ഇനിയുള്ള രണ്ട് മാസക്കാലം പകലിന്റെ ദൈര്‍ഘ്യം 13 മണിക്കൂറില്‍ താഴെയായിരിക്കും. ഒക്ടോബറോടെ രാവും പകലും തുല്യ ദൈര്‍ഘ്യത്തിലെത്തും. ഈ സമയങ്ങളില്‍ രാജ്യത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തും.

സിറിയസ് കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുളള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ശൈത്യ കാലം ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കും.


Join WhatsApp Group Send News / Ads