താനൂര്‍ കസ്റ്റഡിമരണം; ഇരുപതോളം പൊലിസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു, ആരോപണവുമായി താമിറിനൊപ്പം കസ്റ്റഡിയിലായ യുവാവിന്റെ പിതാവ്


താനൂര്‍ കസ്റ്റഡിമരണം; ഇരുപതോളം പൊലിസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു, ആരോപണവുമായി താമിറിനൊപ്പം കസ്റ്റഡിയിലായ യുവാവിന്റെ പിതാവ്

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലിസിനെതിരെ ഗുരുതര ആരോപണം. ട്: കോഴിക്കോട് ജില്ലാ ജയിലില്‍ താമിറിന്റെ കൂട്ടുപ്രതിയായ മന്‍സൂറിന് ക്രൂരമര്‍ദ്ദനമെന്ന് പരാതി. മൊഴിമാറ്റാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നുവെന്നും താമിറിന് അനുകൂലമായി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി മാറ്റണമെന്ന് നിര്‍ബന്ധിച്ചുവെന്നും മന്‍സൂറിന്റെ പിതാവ് അബൂബക്കര്‍ പറഞ്ഞു.

മൻസൂറിന്റെ ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. താമിറിനെ മർദിക്കുന്നത് കണ്ടതായി മൻസൂർ മൊഴി നൽകിയിരുന്നു. ക്രൈം ബ്രാഞ്ചിനോട് സത്യം  പറഞ്ഞതിന്റെ പേരിലാണ് മർദിച്ചതെന്ന് കരുതുന്നു. മൻസൂറിന്റെ മൊഴിമാറ്റാൻ പോലീസ് സമ്മർദമുണ്ടായെന്നും പിതാവ് അബൂബക്കർ ആരോപിക്കുന്നു.

മന്‍സൂറിന്റെ പോക്കറ്റില്‍ ലഹരിമരുന്ന് പൊലീസ് വച്ചതാണെന്ന് ഇദ്ദേഹം പറഞ്ഞു. മന്‍സൂറിനെ കാണാന്‍ ആദ്യം അനുവദിച്ചില്ല. ഇന്നലെ കണ്ടപ്പോഴാണ് മര്‍ദ്ദിച്ച വിവരം
പറഞ്ഞതെന്നും പിതാവ് പറഞ്ഞു.
Previous Post Next Post
WhatsApp