ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു; രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്


ന്യൂഡൽഹി - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലോകസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും.
 ഇന്ന് പാർലമെന്റ് സമ്മേളനം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് രാഹുൽ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രാവിലെ രേഖകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തി സ്പീക്കറുടെ അനുമതിയോടെയായിരുന്നു രാഹുലിന്റെ അംഗത്വം പുന:സ്ഥാപിക്കാനുള്ള ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ തീരുമാനം.
Previous Post Next Post
WhatsApp