പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്


കോട്ടയം - ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന പുതുപ്പള്ളി മണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം മറ്റന്നാൾ പുറത്തിറങ്ങും. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ. 
ഈ മാസം 17 വരെ പത്രിക സമർപ്പിക്കാം. പിൻവലിക്കാനുള്ള സമയം ആഗസ്റ്റ് 21 വരെയാണ്. 
ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 
Previous Post Next Post
WhatsApp