മോണ്ടിനെഗ്രൊ യൂത്ത് താരം ബ്ലാസ്‌റ്റേഴ്‌സില്‍


മോണ്ടിനെഗ്രൊ യൂത്ത് താരം ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി - മോണ്ടിനെഗ്രോയുടെ യൂത്ത് ഇന്റര്‍നാഷനല്‍ സെന്റര്‍ബാക്ക് മിലോസ് ദ്രിന്‍സിച്് അടുത്ത ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് കളിക്കും. മോണ്ടിനെഗ്രോ, ബെലാറൂസ് ഒന്നാം ഡിവിഷന്‍ ലീഗുകളില്‍ ഇരുനൂറിലേറെ മത്സരങ്ങള്‍ കളിച്ച പരിചയമുണ്ട് ഇരുപത്തിനാലുകാരന്. 2016 ല്‍ മോണ്ടിനെഗ്രോയില്‍ എഫ്.കെ ഇസ്‌ക്ര ദാനിലോവ്ഗാഡില്‍ കരിയര്‍ ആരംഭിച്ച ദ്രിന്‍സിച് അവസാനം കളിച്ചത് ബെലാറൂസില്‍ ശാഖ്തര്‍ സോളിഗോര്‍സ്‌കിനായിരുന്നു. 
ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് യോഗ്യതാ റൗണ്ടുകളില്‍ കളിച്ച ദിന്‍ദ്രിച് മോണ്ടിനെഗ്രോയുടെ അണ്ടര്‍-17, അണ്ടര്‍-19, അണ്ടര്‍-23 ടീമുകളുടെ ഭാഗമായിരുന്നു.
Previous Post Next Post
WhatsApp