മലപ്പുറം താനൂർ സ്വദേശി അബൂദബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. താനൂർ എൻ.ആർ നോർത്ത് ജുമാ മസ്ജിദ് കമാലിന്‍റെ പുരയ്‌ക്കൽ കമാൽ-സൈനബ ദമ്പതികളുടെ മകൻ ഫൈസൽ (36) ആണ് മരിച്ചത്. ബുധനാഴ്ച അബൂദബി മറീന മാളിന് സമീപത്തുവെച്ചാണ് സംഭവം. ഏഴുവർഷമായി ഫിഷർമെൻ ആയി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ഹസനത്ത് കോയാക്കാനാകത്ത്. ഇസ്‌മായിൽ, ജംഷീർ സഹോദരങ്ങളാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് ദേശമംഗലം പറഞ്ഞു.